കാടും മേടും തിങ്ങി നിറഞ്ഞൊരു
സുന്ദരമായൊരു പരിസ്ഥിതി.
കാടും മേടും തിങ്ങി നിറഞ്ഞൊരു
സുന്ദരമായൊരു പരിസ്ഥിതി.
മയിലുകൾ ആടുന്ന കുയിലുകൾ പാടുന്ന
സുന്ദരമായ പരിസ്ഥിതി.
നശിക്കുന്നു കാടുകളും മേടുകളും
നശിപ്പിക്കുന്നു മാനവരാം നമ്മൾ.
മയിലുകൾ എവിടെ കുയിലുകൾ എവിടെ
എല്ലാ നശിക്കുന്ന നശിപ്പിക്കുന്ന കാലമിപ്പോൾ
മലകൾ തകർക്കുന്നു
പുഴകൾ നികത്തുന്നു
സ്വർത്ഥരാം മാനവർ എന്തെല്ലാം ചെയ്യുന്നു.
കാടില്ലാ മേടില്ലാ
മയിലില്ലാ കുയിലില്ലാ
ഭൂമീയെങ്ങനെ ഭൂമിയാകും
എന്തിനു കൊള്ളാം അങ്ങനൊരു ഭൂമിയെ..