ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/ഞാൻ വന്ന വഴിയും നൽകുന്ന പാഠങ്ങളും
ഞാൻ വന്ന വഴിയും നൽകുന്ന പാഠങ്ങളും
ഹായ്, ഞാൻ കൊറോണ, എൻെറ ജനനം 2003ൽ ചൈനയിലാണ്. എൻെറ പേര് Severe Acute Respiratory Syndrome എന്നാണ്. എന്നാൽ എന്നെ ഇഷ്ടമുള്ളവർ SARS Cov എന്നും വിളിക്കും. പിന്നീട് ഞാൻ MERS എന്ന പേരിൽ 2012 ൽ സൗദി അറേബ്യയിൽ ജനിച്ചു. ഇവരിൽ നിന്നും എല്ലാം ഉൽപരിവർത്തനം (mutation) വന്നാണ് ഞാൻ വുഹാൻ എന്ന മാംസ പട്ടണത്തിൽ രൂപം കൊണ്ടത്. ഏതോ ഒരു കാട്ടു ജീവിയുടെ ആമാശയത്തിൽ സമാധിയായിരുന്ന എന്നെ വലിച്ചു പുറത്തേക്കിട്ട മനുഷ്യൻ ഇപ്പോൾ മരണഭയത്താൽ വീടുകളിൽ കയറിയിരിക്കുകയാണ്. അവർ എന്നെ നിസ്സാരനായി കണക്കാക്കി മുൻകരുതലുകൾ എടുക്കാത്തതിൻെറ പേരിൽ ഞാനും എൻെറ മക്കളും കൂടി മനുഷ്യശരീരങ്ങളിൽ ഇടം തേടി. ഞങ്ങളുടെ വരവ് ഇഷ്ടപ്പെടാതെ ശരീരം പ്രതികരിക്കാൻ തുടങ്ങി. അതിൻെറ ലക്ഷണങ്ങൾ ശ്വാസ തടസ്സം, പനി, ശ്വാസകോശങ്ങളിൽ പഴുപ്പും ഉണ്ടാക്കി. ന്യുമോണിയ ആണെന്ന് തെറ്റിദ്ധരിച്ച ഡോക്ടർ അതിനുള്ള ചികിത്സകൾ ചെയ്തു. പക്ഷേ ഫലം കണ്ടില്ല. അവസാനം അവർ എന്നെ കണ്ടെത്തി എനിക്ക് COVID-19 എന്ന പേര് വെയ്ക്കപ്പെട്ടു. ഞാനും എൻെറ അനുയായികളും കൂടി ലോകരാജ്യങ്ങളായ അമേരിക്ക, ഇറ്റലി, ജർമ്മനി, ബ്രിട്ടൻ, സ്പെയിൻ, സ്വിറ്റ്സർലൻറ്, അറേബ്യ,പേർഷ്യ തുടങ്ങിയ രാജ്യങ്ങളിലൂടെ അവസാനം ദൈവത്തിൻെറ സ്വന്തം നാടായ കേരളത്തിലും എത്തി. മറ്റ് രാജ്യങ്ങളെ എനിക്ക് നിഷ്പ്രയാസം നേരിടാൻ സാധിച്ചു. എന്നാൽ കേരളീയർ കീഴടങ്ങാൻ തയ്യാറായില്ല. എനിക്ക് ഇപ്പോൾ ഇവിടെ നിൽക്കാൻ പറ്റാത്ത അവസ്ഥയാണ്. എന്നെ ശരീരത്തിൽ കടത്താതിരിക്കാൻ വേണ്ടി ഇവിടത്തെ സർക്കാരും ഒരു ടീച്ചറമ്മയും കാവൽ നിൽക്കുകയാണ്. അവരെ സഹായിക്കാൻ രാപകലില്ലാതെ പോരാടുകയാണ് പോലീസും ആരോഗ്യ പ്രവർത്തകരും. സ്വന്തം കുടുംബത്തെപോലുംമറന്നുകൊണ്ട് അവർ അവരുടെ കർത്തവ്യം നിറവേറ്റുകയാണ്. ഇവരുടെ ഈ പ്രയത്നത്തെ ഞാൻ അഭിമാനപൂർവം സ്മരിക്കുകയാണ്. ഇങ്ങനയൊക്കെയാണെങ്കിലും എനിക്ക് സന്തോഷമായി. വീടുകളിൽ നാലു ചുമരിൽ കഴിയാൻ വിധിക്കപ്പെട്ട അമ്മമാർക്ക് ഒരു കൂട്ടായി അവരുടെ മക്കളെയും കൊച്ചു മക്കളെയും ഭർത്താക്കന്മാരെയും ഒരു മാസമെങ്കിലും വീട്ടിലിരുത്താൻ എന്നെപ്പോലുള്ള ഒരു ചെറുകീടത്തിന് സാധിച്ചതിൽ ഞാൻ അഭിമാനം കൊള്ളുകയും ഇവരുടെ കൊച്ചു സന്തോഷത്തിൽ പങ്കാളിയാകുന്നതിൽ ഞാൻ സംതൃപ്തനാകുന്നു. ഇവർ എന്നെയാണോ അതോ ഭരണകൂടത്തെയാണോ ഭയക്കുന്നതെന്ന് മനസ്സിലാകുന്നില്ല. എന്നും അമ്മമാരുടെ ഭക്ഷണത്തെ കുറ്റം പറഞ്ഞ് ഫാസ്റ്റ് ഫുഡ് തേടിപ്പോകുന്ന മക്കൾക്ക് വേണ്ടിയും ഭർത്താക്കന്മാ൪ക്ക് വേണ്ടിയും എത്രനേരം അവർ കാത്തിരിക്കുന്നു. ഇതൊക്കെ എത്ര പെട്ടന്നാണ് സമീകൃത ആഹാരത്തിൻെറ പട്ടികയിൽ എങ്ങനെ വന്ന് എന്ന് എനിക്ക് അറിയില്ല.സമയമില്ലാത്ത മനുഷ്യന് സമയം കാട്ടിക്കെടുക്കാൻ സാധിച്ചതിൽ ഞാൻ സംതൃപ്തനാണ്. എനിക്ക് കുടിക്കെള്ളാൻ ഒരു ശരീരം വേണം. അവിടെ ഞാൻ ആരെയും ഉപദ്രവിക്കാതെ ജീവിച്ചോളാം ആ മൃഗങ്ങളെ നിങ്ങൾ കൊന്നു തിന്നരുത് അത് വഴി അവരുടെ സാന്തുലനാവസ്ഥ നഷ്ടമാവുകയും ഞങ്ങളെ പ്പോലെയുള്ള മറ്റ് രോഗാണുകൾ പുറത്തുവരും. നിങ്ങൾ കാരണം ഞാൻ പുറത്തിറങ്ങി ഇനി വേറെ ഒരണത്തെയും പുറത്തിറക്കരുത്.അതിന് "കാട്ടു മൃഗങ്ങളെ വേട്ടയാടരുത്' " എന്ന് താഴ്മയായി പറഞ്ഞ് ക്കൊണ്ട് സ്നേഹപൂ൪വം കെറോണ എന്ന ഞാൻ.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം