സ്വപ്നങ്ങൾ ചിറകുവിരിച്ചൊരാ
മനോഹരതീരം....
തുള്ളിത്തുളുമ്പി നിറഞ്ഞൊഴുകീ നീ
നിന്നിലെ വശ്യത,നിന്നിലെ നിശബ്ദത
എന്നിലെ ചിന്തകൾ തൻ സംഗീതമായ്....
നിൻ മൃദുസ്പർശം എന്നിലുണർത്തിയ ഭാവങ്ങൾ
ഞാനെന്നെ മറന്ന നിമിഷങ്ങൾ
ഒരു കുളിർകാറ്റായ് നീ എന്നെ തഴുകിയ
എൻ ഹൃദയത്തുടിപ്പുകൾ തൊട്ടറിഞ്ഞ
നിൻ മൃദുകല്ലോലങ്ങൾ
ആത്മനിർവൃതിയേകിയ സുദിനങ്ങൾ
ചാഞ്ഞും ചരിഞ്ഞും ഒളിഞ്ഞും
നോക്കിയ നിൻ നേട്ടങ്ങൾ
എൻ മനസിനെ കോരിത്തരിപ്പിച്ച
നിൻ മന്ദമാരുത സ്പർശം....
ഇന്നൊരോർമ്മ മാത്രമായ്
എന്നിൽ ശേഷിക്കുന്ന നിൻ കുളിർകാറ്റ്....
വറ്റിവരണ്ട് മേനിയാകെ വിണ്ടു കീറി
ഒരു നൊമ്പരമായ് നീ എന്നെ നോക്കുന്ന നോട്ടം
ഇല്ല സഹിക്കാനാവില്ലെനിക്ക്....
നിൻ മേനിയിലെ തുരുത്തുകൾ
നിൻ ചുടു നെടുവീർപ്പുകൾ....