ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/അകന്നിരിക്കാം കൊറോണയെ അകറ്റിനിർത്താം

Schoolwiki സംരംഭത്തിൽ നിന്ന്
അകന്നിരിക്കാം കൊറോണയെ അകറ്റിനിർത്താം
നമ്മ‌ുടെ ലോകം ഇന്ന‌ു നേരിട്ട‌ു കൊണ്ടിരിക്ക‌ുന്ന മഹാവ്യാധിയെപ്പറ്റി അറിഞ്ഞിരിക്ക‌ുമല്ലോ COVID19(CORONA VIRUS DISEASE)എന്ന് ശാസ്ത്രലോകം പേരിട്ടിരിക്ക‍ുന്ന‌ ഈ അസ‌ുഖം കൊറോണ എന്ന ഒര‌ു വൈറസിൽ നിന്ന‌ും ഉണ്ടാക‌ുന്നതാണ്.ചൈനയിലെ വ‌ുഹാൻ പ്രവിശ്യയിലെ ഒര‌ു മാർക്കറ്റിലെ മത്സ്യവ്യാപാരിയിൽ ആദ്യമായി റിപ്പോർട്ട‌് ചെയ്ത ഈ രോഗം പിന്നീട് ഒര‌ു കൊട‌ുങ്കാറ്റ‌ുപോലെ

മറ്റ‌ു രാജ്യങ്ങളിലെക്ക് വീശിയടിച്ച കാഴ്ച നമ‌ുക്ക് സ‌ുപരിചുതമാണല്ലോ.ഇന്ന‌ു ലക്ഷകണക്കിനാള‌ുകളെ കൊന്ന‌ുകൊണ്ടിരിക്ക‌ുന്ന ഈ രോഗത്തിന് പ്രതിവിധികളൊന്ന‌ും ഇല്ല എന്നതിനെ ഉൾക്കൊണ്ട് മ‌ുൻകര‌ുതലിന് പ്രാധാന്യം നൽകിയാണ് നമ്മൾ ജീവിക്കേണ്ടത്.

         സമ്പന്നരാജ്യമായ അമേരിക്കയിൽ പോല‌ും വൻ വിപ്ലവം സൃഷ്ടിക്കാൻ കൊറോണയ്ക് കഴി‍ഞ്ഞ‌ു എന്നതാണ് സത്യം.ലോകം മ‌ുഴ‌വൻ നാശത്തിന്റെ വിത്ത‌ു വിതച്ചിരിക്ക‌ുന്ന ഈ രോഗത്തെവേരോടെ പിഴ‌ുത‌ുമാറ്റാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാക‌ും ഈ കൊറോണയെ നമ്മൾ ഒര‌ു യ‌ുദ്ധമായിട്ടാണ് കാണേണ്ടത്.മന‌ുഷ്യന‌ും കൊറോണയ‌ും തമ്മില‌ുള്ള ഈ യ‌ുദ്ധത്തിന് തിരശ്ശീലയിടാൻ നമ്മൾ ഒര‌ുമിച്ച് നില്കണമെന്ന‍ുമാത്രം. വിശ്വസിക്ക‌ുക,ഒാർക്ക‌ുക ഭീതിയല്ല വേണ്ടത് ജാഗ്രതയാണ്.സാമ‌ൂഹിക അകലം പാലിക്കണം.കൊറോണ രോഗികള‌ുമായി ബന്ധപ്പെട്ടിട്ട‌ുള്ളവരോ കൊറോണരോഗം സംശയിക്ക‌ുന്നവരോ ഉണ്ടെങ്കിൽ നിശ്ചിതദിവസം ഗൃഹനിരീക്ഷണത്തിൽ കഴിയേണ്ടതാണ്.പൊതസ്ഥലങ്ങളിൽ ത‌ുപ്പ‌ുകയോ ചെയ്യര‌ുത് ഈ ലോക്ഡൗൺ കാലത്ത് പരമാവധി വീട്ടിന‌ുള്ളിൽ തന്നെ ഇരിക്ക‌ുക ചെറിയ അസ‌ുഖങ്ങൾ ഉള്ളവർ ഡോക്ടറ‌ുമായി ഫോണിൽ ബന്ധപ്പെട‌ുക ഇടയ്കിടയ്ക‌ുള്ള അനാവശ്യ യാത്രകൾ  ആശ‌ുപത്രി സന്ദർശനം എന്നിവ ഒഴിവാക്ക‌ുക ഏതൊര‌ു വ്യക്തിയ‌ുമായി ക‌ൃത്യം1 മീറ്റർ എങ്കില‌ും അകലം പാലിക്ക‌ുക. പൊത‌ുചടങ്ങിൽ നിന്ന‌ും മാറിനിൽക്ക‌ുക ഇങ്ങനെയ‌ുള്ള ചടങ്ങ‌ുകൾ പരമാവധി ഒഴിവാക്ക‌ുക ആഘോഷങ്ങളിൽ നിന്ന‌ും ഉത്സവങ്ങളിൽ നിന്ന‍ും മാറിനിൽക്ക‌ുക പ‌ുറത്തിറങ്ങ‌ുമ്പോൾ മാസ്ക് ഉപയോഗിക്ക‌ുക കണ്ണ്,മ‌ൂക്ക്,വായ് ത‌ുടങ്ങിയവയിൽ ഇടയ്കിടയ്ക് സ്പർശിക്കാതിരിക്ക‌ുക കൈകൾ ആൽകഹോൾ അടിസ്ഥാനമാക്കിയ‌ുള്ള handsanitiser ഉപയോഗിച്ച് ശ‌ുചിയാക്ക‌ുക വീട‌ും പരിസരവ‌ും വൃത്തിയായി സ‌ൂക്ഷിക്ക‌ുക.
              ലോക്ഡൗൺ കാലത്തെ ബോറടിമാറ്റനായി നമ‌ുക്ക്കൃഷിയിൽ ഏർപ്പെടാം .വീട് വൃത്തിയാക്കാം,വളർത്ത‌ു മൃഗങ്ങളെ പരിപാലിക്കാം,പ‌ുസ്തകവായനയിൽ ഏർപ്പെടാം,സ്വന്തം കഴിവ‌ുകളെ പ്രത്സാഹിപ്പിക്കാം.

കൊറോണയെ നമ‌ുക്ക് ഇല്ലാതാക്കാം.അതിനായി പ്രയത്നിക്കാം..........

ലക്ഷ്മി
10 H ഗവ.എച്ച്.എസ്.എസ്,കര‌ുനാഗപ്പള്ളി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം