ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന്‌ 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതി (എസ്.പി.സി). 2010 ഓഗസ്‌റ്റ് 27ന്‌ കേരളത്തിലാകെ 127 സ്‌കൂളുകളിലായി 11176 ഹൈസ്‌കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടാണ്‌ എസ്‌.പി.സി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതിക്കു തുടക്കംകുറിച്ചത്‌. ഈ പദ്ധതിക്ക് നേതൃത്വം നൽകാൻ ആഭ്യന്തരവകുപ്പിനും വിദ്യാഭ്യാസ വകുപ്പിനുമൊപ്പം ഗതാഗത- വനം- എക്‌സൈസ്‌- തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പിന്തുണയുമുണ്ട്.തിരുവനന്തപുരം ചാല ഗവൺമെന്റ് ഗേൾസ് ഹൈസ്‌കൂളിലാണ് സ്റ്റുഡൻസ് പൊലീസ് കേഡറ്റ് ഹെഡ് ക്വാർട്ടേഴ്‌സ് പ്രവർത്തിക്കുന്നത്. ആഗസ്റ്റ് രണ്ടിനാണ് സ്റ്റുഡൻസ് പൊലീസ് കേഡറ്റ് ദിനമായി ആചരിക്കുന്നത്.

ലക്ഷ്യം

പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക. എൻസിസി, എൻഎസ്‌എസ്‌ എന്നീ സന്നദ്ധ സംഘടനകളെപോലെ എസ്പിസിയെ ഒരു സ്വതന്ത്ര സാമൂഹ്യസേവന വിഭാഗമായി വളർത്തുക. വിദ്യാർഥികളിൽ പ്രകൃതിസ്നേഹം, പരിസ്ഥിതി സംരക്ഷണബോധം, പ്രകൃതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുക. സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനും ഉള്ള മനോഭാവം നേതൃത്വം വിദ്യാർഥികളിൽ വളർത്തുക. സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുക.


       2013 ഡിസംബറിൽ വെളളമുണ്ട പോലീസ് സ്റേറഷനിലെ ആദ്യത്തെ എസ് പി സി യൂണിററായി  ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ടയിൽ  എസ് പി സി യൂണിററ് നിലവിൽ വന്നു. ശ്രീമതി സത്യവതി  എസും  ശ്രീ ഗിരീ‍ഷ് പി യും  ആയിരുന്നു നേതൃത്വം നല്കിയത്. വെളളമുണ്ട പോലീസ് സ്റേറഷനിലെ ശ്രീ സാജനും  ശ്രീമതി  സിഡിയ ഐസകും   ആയിരുന്നു നേതൃത്വം നല്കിയ പോലീസ്  ഓഫീസേഴ്സ്. ഇപ്പോൾ  ശ്രീമതി  ആലീസ് ഐ പി ,ശ്രീ  സജേഷ്  എന്നീ അധ്യാപകരുടേയും വെളളമുണ്ട പോലീസ് സ്റേറഷനിലെ ശ്രീമതി  സിഡിയ ഐസക്, മുഹമ്മദ് സാലിം എന്നീ പോലീസ് ഓഫീസർമാരുടേയും  നേതൃത്വത്തിൽ പദ്ധതി തുടർന്നുരോകുന്നു.  129 വിദ്യാർഥികൾ  ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട എസ് പി സി യൂണിററിൽ ഉണ്ട്.