ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്


സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി

സംസ്ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന് 2010 ൽ കേരളത്തിൽ രൂപം കൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ട്.

ലക്ഷ്യങ്ങൾ

    *    പൗരബോധവും ലക്ഷ്യബോധവും സാമൂഹ്യ പ്രതിബദ്ധതയും  സേവന സന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക.

* വിദ്യാർഥികളിൽ പ്രകൃതി സ്നേഹം, പരിസ്ഥിതി സംരക്ഷണ ബോധം എന്നിവ വളർത്തുക.

* സാമൂഹ്യ പ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനുമുള്ള മനോഭാവം വിദ്യാർഥികളിൽ വളർത്തുക.

*സ്വഭാവശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുക.



ഗവൺമെന്റ് മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ വെള്ളമുണ്ടയിൽ 2012 - 13 വർഷത്തിൽ എസ്.പി.സി. പദ്ധതിക്ക് തുടക്കം കുറിച്ചു. സ്കൂൾ അധ്യാപകരായ ശ്രീ. സജേഷ് സി. (സി പി ഒ) , ശ്രീമതി. ശ്രീവിദ്യ വി.[ (എ സി പി ഒ) ] എന്നിവരാണ് സ്കൂളിൽ എസ്.പി.സി.യുടെ ചുമതല വഹിക്കുന്നത്.8,9,10 ക്ലാസ്സുകളിലായി 132 കേഡറ്റുകൾ ഈ പദ്ധതിയിൽ അംഗങ്ങളാണ്. സ്കൂളിലെ മുഴുവൻ പ്രവർത്തനങ്ങളിലും  സ്‌റ്റുഡന്റ് പോലീസ് കേഡറ്റുകൾ സജീവമാണ്.


ആഗസ്റ്റ് 2 എസ്.പി.സി. ദിനം

എസ്.പി.സി. ദിനത്തോടനുബന്ധിച്ച് 2021 ആഗസ്റ്റ് 2 ന് ഹെഡ്മിസ്ട്രസ് ശ്രീമതി. സുധ ടീച്ചർ പതാക ഉയർത്തി. സി.പി. ഒ ശ്രീ. സജേഷ് എസ്.പി.സി.യുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് ക്ലാസ് നൽകി. ചടങ്ങിൽ അധ്യാപകരും കേഡറ്റുകളും പങ്കെടുത്തു. കേഡറ്റുകൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.



വെർച്ച്വൽ കലോത്സവം

എസ്.പി.സി. പദ്ധതിയുടെ ആഭിമുഖ്യത്തിൽ നടന്ന വെർച്ച്വൽ കലോത്സവത്തിൽ ലളിതഗാന മത്സരത്തിൽ ജൂനിയർ കേഡറ്റ് നേഹ ഷജു ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്കും, ജൂനിയർ കേഡറ്റ് റിയ ജോഷി ഇംഗ്ലീഷ് പ്രസംഗത്തിൽ ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.




അനുമോദനം

2019-20, 2020-21 വർഷത്തിൽ എസ്.എസ് . എൽ. സി. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ എസ്.പി. സി. വിദ്യാർഥികളെ എസ്.എച്ച്. ഒ ശ്രീ. ഷജു ജോസഫ്, പി.ടി.എ.പ്രസിഡണ്ട് ശ്രീ.. ടി.കെ. മമ്മൂട്ടി, ഹെഡ്മിസ്ട്രസ് ശ്രീമതി. സുധ പി.കെ. എന്നിവർ ചേർന്ന് അനുമോദിച്ചു.



ശുഭയാത്ര

എസ്.പി.സി.യുടെ പ്രൊജക്ട് ആയ ' ശുഭയാത്ര' യിലൂടെ വിദ്യാർഥികൾക്ക് ട്രാഫിക് ബോധവത്ക്കരണക്ലാസ് നൽകി . ഇതിന്റെ ഭാഗമായി വിദ്യാർഥികൾ ട്രാഫിക് ഡ്യൂട്ടിയിലും ഏർപ്പെടാറുണ്ട്.



ശുചിത്വ പരിപാടികൾ

    സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ചേർന്ന് നിത്യേന സ്കൂളും പരിസരവും ശുചിയാക്കുന്നു. മാലിന്യനിർമാർജനം ലക്ഷ്യമിട്ട് വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.


ആരോഗ്യം സമ്പത്ത്

   വെള്ളമുണ്ട ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.രാജേഷ് സാർ മുഴുവൻ കേഡറ്റുകൾക്കും " ആരോഗ്യവും ശുചിത്വവും "എന്ന വിഷയത്തിൽ ബോധവത്ക്കരണ ക്ലാസ് നൽകുകയുണ്ടായി.





എസ്.പി.സി ദൈനം ദിന പ്രവർത്തനങ്ങൾ

കൊവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് സ്കൂളും പരിസരവും ശുചിയാക്കുന്നതോടൊപ്പം സ്കൂളിലെത്തുന്ന വിദ്യാർഥികൾക്ക് സാനിറ്റൈസർ നൽകിയും, തെർമൽ സ്കാനർ പരിശോധന നടത്തിയും, മാസ്ക്കുകൾ വിതരണം ചെയ്തും മറ്റുള്ളവർക്ക് മാതൃകയായി




കൗമാരക്കാരുടെ പ്രശ്നങ്ങൾ

അഡ്വക്കേറ്റ് ശ്രീമതി. എൽബി മാത്യുവിന്റെ നേതൃത്വത്തിൽ 8,9,10 ക്ലാസ്സുകളിലെ കേഡറ്റുകൾക്കായി  " കൗമാരക്കാരുടെ പ്രശ്നങ്ങളും പരിഹാരങ്ങളും" എന്ന വിഷയത്തിൽ ബോധവത്ക്കരണക്ലാസ് സംഘടിപ്പിച്ചു. വിദ്യാർഥികളുടെ മുഴുവൻ സംശയങ്ങൾക്കും ഉത്തരം നൽകുകയുണ്ടായി. ഇത്തരം ക്ലാസ്സുകൾ ഇനിയും സംഘടിപ്പിക്കണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെടുകയുണ്ടായി.




എയ്ഡ്സ് ദിനം

2021 എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ജൂനിയർ, സീനിയർ കേഡറ്റുകൾക്കായി സ്കൂളിലെ നാച്വറൽ സയൻസ് അധ്യാപികയായ ശ്രീമതി. ഉഷടീച്ചറുടെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രധാനാധ്യാപിക ശ്രീമതി പി.കെ സുധ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂളിലെ സീനിയർ അധ്യാപികയായ ഷീജ നാപ്പള്ളി, സലാം മാസ്റ്റർ, ബഷീർ മാസ്റ്റർ എന്നിവർ സംസാരിച്ചു.





എസ്.പി.സി യൂണിഫോമിന്റെ പ്രാധാന്യം

     ജൂനിയർ കേഡറ്റുകൾക്ക് എസ്.പി.സി. കാക്കി യൂണിഫോം ശരിയായ രീതിയിൽ ധരിക്കുന്നതെങ്ങനെ എന്നും , യൂണിഫോമിന്റെ പ്രാധാന്യത്തെക്കുറിച്ചും ശ്രീമതി ആലീസ് ടീച്ചർ ക്ലാസ് നൽകുകയുണ്ടായി.








ക്രിസ്തുമസ് ട്രീ & ക്രിസ്തുമസ് കേക്ക്

  2021 ക്രിസ്തുമസ് പരിപാടികളുമായി ബന്ധപ്പെട്ട് കേഡറ്റുകൾ ചേർന്ന് ക്രിസ്തുമസ് ട്രീ ഒരുക്കുകയുണ്ടായി. ഹെഡ്മിസ്ട്രസ് ശ്രീമതി. സുധ ടീച്ചർ കേക്ക് മുറിച്ച് മുഴുവൻ വിദ്യാർഥികൾക്കും വിതരണം ചെയ്യുകയുണ്ടായി.

ജൂനിയർ കേഡറ്റുകൾക്ക് എസ്.പി.സി. കാക്കി യൂണിഫോം ശരിയായ രീതിയിൽ ധരിക്കുന്നതെങ്ങനെ എന്നും , യൂണിഫോമിന്റെ പ്രാധാന്യത്തെക്കുറിച്ചും ശ്രീമതി ആലീസ് ടീച്ചർ ക്ലാസ് നൽകുകയുണ്ടായി.


സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി -ക്രിസ്തുമസ് ക്യാമ്പ് 2021

ദ്വിദിന ക്രിസ്തുമസ് ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം ബഹുമാനപ്പെട്ട വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  ശ്രീ . ജംഷീർ കുനിങ്ങാരത്ത് നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി സുധ. പി കെ സ്വാഗതം ആശംസിച്ച ചടങ്ങിൽ പി.റ്റി.എ പ്രസിഡണ്ട് ശ്രീ ടി.കെ മമ്മൂട്ടി അധ്യക്ഷസ്ഥാനം അലങ്കരിച്ചു. വെള്ളമുണ്ട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ. ഷജു ജോസഫ് മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ ശ്രീ. തോമസ് പി.സി. 2020 മാർച്ച് എസ്.എസ്.എൽ.സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ എസ്.പി.സി. വിദ്യാർഥികളെ അനുമോദിച്ചു. എസ്.സി. പി.ഒ. ശ്രീ. റോയ്സൺ ജോസഫ്, സ്റ്റാഫ് സെക്രട്ടറി ശ്രീ. നാസർ .സി, സീനിയർ അധ്യാപകൻ ശ്രീ.വി.കെ പ്രസാദ് എന്നിവർ ആശംസകൾ അർപ്പിച്ചു. സി.പി.ഒ. ശ്രീ സജേഷ്.സി. നന്ദി രേഖപ്പെടുത്തി.

        ദ്വിദിന ക്യാമ്പിൽ വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസ് നൽകുകയുണ്ടായി. ദൃശ്യപാഠം വീഡിയോ അവതരണവും, ഡി.ഐ ശ്രീ റോയ്സൺ ജോസഫ്,  എ.ഡി.ഐ ശ്രീമതി. വിജയലക്ഷ്മി എന്നിവരുടെ നേതൃത്വത്തിൽ പി.റ്റി., പരേഡ് എന്നിവയിൽ പരിശീലനം നൽകുകയും ചെയ്തു.

പി.റ്റി. & പരേഡ്

എസ്.പി. സി.യുടെ ഭാഗമായുള്ള പി.റ്റി.& പരേഡ് പ്രവർത്തനങ്ങൾക്ക് ഡി.ഐ. ശ്രീ റോയ്സൺ ജോസഫ്, എ.ഡി.ഐ ശ്രീമതി. വിജയലക്ഷ്മി എന്നിവർ ചേർന്ന് ആഴ്ച്ചയിൽ രണ്ടു ദിവസം പരിശീലനം നൽകി വരുന്നു.




ലഹരി വിരുദ്ധ സന്ദേശവുമായി ഫ്ലാഷ് മോബ്

വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ SPC യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരേ അണിചേരാം പോരാടാം എന്ന സന്ദേശവുമായി വിവിധ സ്ഥലങ്ങളിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. 2018 ഏപ്രിൽ 30, മെയ് 1 തീയ്യതികളിൽ നിരവിൽപുഴ ,കോറോം, മക്കിയാട്, വെള്ളമുണ്ട ,പുളിഞ്ഞാൽ ,മൊതക്കര, നാലാം മൈൽ, തരുവണ, എട്ടേനാൽ, എന്നീ സ്ഥലങ്ങളിലാണ് ഫ്ലാഷ് മോബ് സംഘടിപ്പിച്ചത് . പരിപാടിയുടെ ഉദ്ഘാടനം ഏപ്രിൽ 30ന് 3 മണിക്ക് തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.: പി.എ .ബാബു നിർവഹിച്ചു. മാനന്തവാടി ജനമൈത്രി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ.ടി.എം.കാസിം ലഹരിവിരുദ്ധ സന്ദേശം നൽകി. വിവിധ സ്ഥലങ്ങളി‍ൽ വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ:ആൻഡ്രൂസ് ജോസഫ്,മെ൩ർ ശ്രീ: എ.ജോണി, വെള്ളമുണ്ട പോലീസ് സബ് ഇൻസ്പെക്ടർ ,പി.ടി.എ പ്രസിഡണ്ട് ശ്രീ പ്രേം പ്രകാശ്, വൈസ് പ്രസിഡണ്ട് ശ്രീ: ടി.കെ.മമ്മൂട്ടി, ഹെഡ്മിസ്റ്റ്രസ് ശ്രീമതി സുധ പി .കെ, മമ്മു ഹാജി തരുവണ തുടങ്ങിയവർ സംസാരിച്ചു.


എസ്.പി.സി ദ്വിദിന ക്യാമ്പ്

22-12-18 വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ SPC വിദ്യാർത്ഥികളുടെ അവധിക്കാല "ക്രിസ്തുമസ് ക്യാമ്പ് " വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി: കെ.ബി നസീമ ഉദ്ഘാടനം ചെയ്തു. ശ്രീമതി എ. ദേവകി അധ്യക്ഷയായിരുന്നു. തരുവണ ഗവ.ഹൈസ്കൂളിലെ SPC വിദ്യാർത്ഥികളും ക്യാമ്പിൽ പങ്കെടുത്തു.


പാസ്സിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു


വെള്ളമുണ്ട ഗവ.മോഡൽ ഹയർസെക്കന്ററി സ്കൂൾ സീനിയർ എസ്.പി.സി. വിദ്യാർഥികളുടെ പാസ്സിംഗ് ഔട്ട് പരേഡ് ആവേശം വിതറി. ചടങ്ങിൽ വിശിഷ്ടാതിഥി വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. ജംഷീർ കുനിങ്ങാരത്ത് സല്യൂട്ട് സ്വീകരിച്ചു. വെള്ളമുണ്ട പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ. അജീഷ്കുമാർ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ മികച്ച കേഡറ്റുകൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രിൻസിപ്പാൾ ശ്രീ.പി.സി.തോമസ്, ഹെഡ്മിസ്ട്രസ് ശ്രീമതി.സുധ. പി.കെ, SCPO ശ്രീ. റോയ്സൺ ജോസഫ്, CPO ശ്രീമതി വിജയലക്ഷ്മി, അധ്യാപകരായ ശ്രീ.വി.കെ പ്രസാദ്. ശ്രീ. സജേഷ്, ശ്രീമതി ശ്രീവിദ്യ എന്നിവർചടങ്ങിൽ സംസാരിക്കുകയുണ്ടായി.

മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ എസ് പി സി കേഡറ്റുകളെ ആദരിച്ചു.(16-07-2022)

വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് 2021-22 വർഷത്തിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പ്രാർത്ഥന എലിസബത്ത്, ആയിഷ ഫിദ, നഷ്വ ,മുഹമ്മദ് ദാനിഷ്എന്നീ വിദ്യാർത്ഥികളെ ആദരിച്ചു. എച്ച് എം ഇൻ ചാർജ് ഷീജനാപ്പള്ളി അധ്യക്ഷത വഹിച്ചു  മാനന്തവാടി ഡി വൈ എസ് പി  എ.പിചന്ദ്രൻ ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു  . വെള്ളമുണ്ട സബ് ഇൻസ്പെക്ടർ ഷറഫുദ്ദീൻ, പ്രിൻസിപ്പൽ പി സി തോമസ് എന്നിവർ അനുമോദന പ്രഭാഷണം നടത്തി.

റോയ്സൺ ജോസഫ് , പി കെ  സുധ (മുൻ ഹെഡ്മിസ്ട്രസ് ), അഞ്ജലി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു .  . പ്രസാദ് വി കെ സ്വാഗതം ആശംസിച്ചു. മാസ്റ്റർ അബ്ദുള്ള അമീൻ ഷ മറുപടി പ്രസംഗം നടത്തി. സി പി ഒ  ശ്രീവിദ്യ .കെ നന്ദി പറഞ്ഞു

ചിത്രശാല

സ്റ്റുഡന്റസ് പോലീസ് കേഡറ്റ് പദ്ധതി.
ദ്വിദിന ക്രിസ്ത്മസ് ക്യാമ്പ്.
ദ്വിദിന ക്രിസ്ത്മസ് ക്യാമ്പ്
എസ്എസ്എൽസി മുഴവൻ വിഷയത്തിലും എ പ്ലസ് നെടിയ വിദ്യാർത്ഥിയെ സ്കൂൾ പ്രിൻസിപ്പാൾ ശ്രീ പി.സി തോമസ് അനുമോദിച്ചു
പി.റ്റി.&പരേഡ്
ദ്വിദിന ക്രിസ്ത്മസ് ക്യാമ്പ്


എസ്.പി.സിയുടെ നേതൃത്വത്തിലുള്ള ക്രിസ്തുമസ് ആഘോഷം
ജൂനിയർ കേഡറ്റുകൾക്ക് എസ്.പി.സി. കാക്കി യൂണിഫോം ശരിയായ രീതിയിൽ ധരിക്കുന്നതെങ്ങനെ എന്നും , യൂണിഫോമിന്റെ പ്രാധാന്യത്തെക്കുറിച്ചും ശ്രീമതി ആലീസ് ടീച്ചർ ക്ലാസ് നടത്തി.
ഹെഡ്മിസ്ട്രസ് ശ്രീമതി. സുധ ടീച്ചർ ക്രിസ്തുമസ് കേക്ക് മുറിച്ചു
എസ്എസ്എൽസി മുഴവൻ വിഷയത്തിലും എ പ്ലസ് നെടിയ വിദ്യാർത്ഥിയെ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. സുധ ടീച്ചർ അനുമോദിച്ചു
എസ്.പി.സി ദൈനം ദിന പ്രവർത്തനങ്ങൾ
എസ്എസ്എൽസി മുഴവൻ വിഷയത്തിലും എ പ്ലസ് നെടിയ വിദ്യാർത്ഥിയെ അനുമോദിച്ചു
പി.റ്റി & പരേഡ്
2021 എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ജൂനിയർ, സീനിയർ കേഡറ്റുകൾക്കായി സ്കൂളിലെ നാച്വറൽ സയൻസ് അധ്യാപികയായ ശ്രീമതി. ഉഷടീച്ചറുടെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്ലാസ് നടത്തി.
എസ്എസ്എൽസി മുഴവൻ വിഷയത്തിലും എ പ്ലസ് നെടിയ വിദ്യാർത്ഥിയെ അനുമോദിച്ചു
എസ്എസ്എൽസി മുഴവൻ വിഷയത്തിലും എ പ്ലസ് നെടിയ വിദ്യാർത്ഥിയെ അനുമോദിച്ചു
എസ് പി സി യൂണിഫോം വിതരണം.
ദൈനംദിന പ്രവർത്തനങ്ങൾ
"വിമുക്തി"ലഹരി വിരുദ്ധ റാലി
എസ്.പി.സി കേഡറ്റുകൾക്ക് ട്രിൽ ഇൻസ്റ്റ്രക്ടർ ശ്രീ റോയ്സൺ ജോസഫ് ക്ലാസ്സെടുക്കുന്നു
ദ്വിദിന ക്രിസ്തുമസ് ക്യാമ്പ്
പി.റ്റി & പരേഡ്
ശുചിത്വ പരിപാടികൾ
എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ എസ്.പി.സി കേഡറ്റുകളെ അഭിനന്ദിക്കുന്നു
എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ എസ്.പി.സി കേഡറ്റുകളെ അഭിനന്ദിക്കുന്നു
ആരോഗ്യം സമ്പത്ത് എന്ന വിഷയത്തിൽ നടത്തിയ ദ്വിദിന ക്യാമ്പിൽ നിന്ന്
റോ‍ഡ് വാക്ക് & റൺ
എസ്.പി.സി കേഡറ്റുകൾക്ക് ട്രിൽ ഇൻസ്റ്റ്രക്ടർ ശ്രീ റോയ്സൺ ജോസഫ് ക്ലാസ്സെടുക്കുന്നു
ദ്വിദിന ക്രിസ്തുമസ് ക്യാമ്പ്
എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ എസ്.പി.സി കേഡറ്റുകളെ അഭിനന്ദിക്കുന്നു


കായിക ദിനത്തിൽ എസ് പി സിയുടെ പരേഡ്.
എസ്.പി.സിയുടെ നേതൃത്വത്തിലുള്ള ക്രിസ്തുമസ് ആഘോഷം

"വിമുക്തി"ലഹരി വിരുദ്ധ റാലി

എസ്.പി.സി വിദ്യാർത്ഥികളുടെ വടംവലി മത്സരം
എസ്.പി.സി കേഡറ്റുകളും അധ്യാപകരും
എസ്.പി.സിയുടെ നേതൃത്വത്തിലുള്ള ക്രിസ്തുമസ് ആഘോഷം
എസ്.പി.സി വിദ്യാർത്ഥികളുടെ വടംവലി മത്സരം
എസ്.പി.സിയുടെ നേതൃത്വത്തിലുള്ള ക്രിസ്തുമസ് ആഘോഷം
എസ്.പി.സിയുടെ നേതൃത്വത്തിലുള്ള ക്രിസ്തുമസ് ആഘോഷം
പ്രമാണം:15016 fl1.jpg
ലഹരി വിരുദ്ധ സന്ദേശവുമായി ഫ്ലാഷ് മോബ്


ഫ്ലാഷ് മോബ്
ഫ്ലാഷ് മോബ്
ഫ്ലാഷ് മോബ്
ഫ്ലാഷ് മോബ്


ഫ്ലാഷ് മോബ്
ഫ്ലാഷ് മോബ്
ഫ്ലാഷ് മോബ്


ഫ്ലാഷ് മോബ്
ഫ്ലാഷ് മോബ്


ഫ്ലാഷ് മോബ്
ഫ്ലാഷ് മോബ്
ഫ്ലാഷ് മോബ്


ഫ്ലാഷ് മോബ്
ഫ്ലാഷ് മോബ്
ഫ്ലാഷ് മോബ്
യുദ്ധവിരുദ്ധ റാലി


ഫ്ലാഷ് മോബ്
യുദ്ധവിരുദ്ധ റാലി
യുദ്ധവിരുദ്ധ റാലി


യുദ്ധവിരുദ്ധ റാലി
ഫ്ലാഷ് മോബ്


എസ്.പി.സി യൂണിറ്റ്- പ്രവർത്തനങ്ങൾ
എസ്.പി.സി യൂണിറ്റ്- പ്രവർത്തനങ്ങൾ
എസ്.പി.സി യൂണിറ്റ്- പ്രവർത്തനങ്ങൾ


എസ്.പി.സി യൂണിറ്റ്- പ്രവർത്തനങ്ങൾ
എസ്.പി.സി യൂണിറ്റ്- പ്രവർത്തനങ്ങൾ
എസ്.പി.സി യൂണിറ്റ്- പ്രവർത്തനങ്ങൾ


എസ്.പി.സി യൂണിറ്റ്- പ്രവർത്തനങ്ങൾ
എസ്.പി.സി യൂണിറ്റ്- പ്രവർത്തനങ്ങൾ