ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/പ്രവർത്തനങ്ങൾ/2020-21-ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ പ്രവേശനോത്സവം 2021


വെള്ളമുണ്ട ഗവ:മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ ഇൗ അധ്യയനവർഷത്തെ പ്രവേശനോത്സവം 2021ജ‍ൂൺ 1 ചൊവ്വാഴ്ച രാവിലെ 10:30ന് ആരംഭിക്കും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ഒാൺലെെനായി ആണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 8:30ന് സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം കെെറ്റ് വിക്ടേസ് ചാനലിലൂടെ തത്സമയം സംപ്രേഷണം ചെയ്യും. തുടർന്ന് രാവിലെ 10:30ന് സ്കൂൾ തല പ്രവേശനോത്സവം ആരംഭിക്കും.


വെള്ളമുണ്ട: വെള്ളമുണ്ട ഗവ:മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ ഇൗ അധ്യയനവർഷത്തെ പ്രവേശനോത്സവം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ജുനെെദ് കെെപ്പാണി ഓൺലൈനായി ഒൗപചാരികമായി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.റ്റി.എ പ്രസിഡന്റ് ശ്രീ ടി.കെ മമ്മൂട്ടി അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ പി.സി തോമസ് സ്വാഗതം ആശംസിച്ചു .വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്ശ്രീമതി.സുധി രാധാകൃഷ്ണൻ പ്രവേശന ദിനസന്ദേശം നൽകി.വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത്വൈസ് പ്രസിഡണ്ട് ശ്രീ. ജംഷീർ കുനിങ്ങാരത്ത് , ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ.അനിൽകുമാർ എം.പി എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ്‌ ശ്രീമതി പി കെ സുധ നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.


സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവിന് സ്വീകരണം നൽകി.


വെള്ളമുണ്ട: ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ വിഷ്വൽ ഇഫക്റ്റിനുള്ള പുരസ്കാരം നേടിയ ശ്രീ സുമേഷ് ഗോപാലന് വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ വച്ച് സ്വീകരണം നൽകി. വെള്ളമുണ്ട എട്ടേനാൽ മൊതക്കര സ്വദേശിയായ സുമേഷ് ഗോപാൽ സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ്.

സ്വീകരണ യോഗം പി ടി എ പ്രസിഡണ്ട് ടി കെ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ പി സി തോമസ് അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് പി കെ സുധ സ്വാഗതമാശംസിച്ചു. നാസർ മാസ്റ്റർ, അബ്ദുൾ സലാം, ഷഫീന വി കെ , ഏവ്ലിൻ അന്ന ഷിബു തുടങ്ങിയവർ സംസാരിച്ചു.

അടൽ ടിങ്കറിംഗ് ലാബ് പ്രവർത്തനമാരംഭിച്ചു

അടൽ ടിങ്കറിംഗ് ലാബിൻ്റെ പ്രവർത്തനോദ്ഘാടനം പ്രധാനാധ്യാപിക സുധ ടീച്ചർ ഉദ്ഘാടനം ചെയ്തു.

അടൽ ടിങ്കറിങ് ലാബിൻ്റെ ഈ വർഷത്തെ (2021-22) പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രധാനാധ്യാപിക സുധ ടീച്ചർ ഉദ്ഘാടനം ചെയ്തു.ATL ഇൻ ചാർജ് പ്രസാദ് വി.കെ സ്വാഗതമാശംസിച്ചു.ATL ട്രെയിനർ സ്റ്റൈലി ക്ലാസെടുത്തു. ഓറിയൻ്റേഷൻ ക്ലാസ്സിനു ശേഷം താത്പര്യമുള്ളവരും നൈപുണിയുള്ളവരുമായ കുട്ടികളുടെ തെരഞ്ഞെടുപ്പ് നടന്നു. സെമിനാർ സംഘടിപ്പിച്ചു

വെള്ളമുണ്ട ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ സ്കൂൾ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ജന്തുജന്യ രോഗങ്ങളും പ്രതിരോധ മാർഗങ്ങളും എന്ന വിഷയത്തെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു .2021 നവംബർ 20 ശനിയാഴ്ച രണ്ട് മുപ്പതിനാണ് ആണ് ആണ് സെമിനാർ സംഘടിപ്പിച്ചത് ,ശ്രീമതി ദ്യുതി ബാബുരാജ് ര വിഷയമവതരിപ്പിച്ചു . ഹ്യൂം സെൻറർ ഫോർ ഇകോളജി ആൻഡ് വൈൽഡ് ലൈഫ് എന്ന സംഘടനയുടെ ആഭിമുഖ്യത്തിലാണ് ആണ് പരിപാടി സംഘടിപ്പിച്ചത് .

സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പികെ സുധ ടീച്ചർ സെമിനാർ ഉദ്ഘാടനം ചെയ്തു . അബ്ദുൽസലാം, പ്രസാദ് വികെ , സുഷമ കെ , മിസ്വർ അലി, സുജ സയനൻ ഉഷ കെ എൻ തുടങ്ങിയവർ നേതൃത്വം നൽകി.

സംസ്‌കൃതദിനാചരണം


2021 ഒക്ടോബർ 29ന് വിദ്യാലയത്തിൽ സംസ്‌കൃതദിനാഘോഷം നടത്തി. ഈ പരിപാടി സിനിമാതാരം ശ്രീമതി ശ്രുതി വൈശാഖ് ഉദ്ഘാടനം നിർവഹിച്ചു. കെ എസ് ടി എഫ് സംസ്ഥാന കമ്മിറ്റി അംഗവും മീനങ്ങാടി ഹൈസ്കൂൾ സംസ്‌കൃതഅധ്യാപകനുമായ ശ്രീ രാജേന്ദ്രൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ഹെഡ് മിനിസ്ട്രെസ് ശ്രീമതി പി കെ സുധ ടീച്ചർ അധ്യക്ഷത വഹിച്ചു. വിദ്യാലയത്തിലെ സംസ്‌കൃതം അദ്ധ്യാപിക ശ്രീമതി :വിജഷ ബി ആർ സ്വാഗതം പറഞ്ഞ ചടങ്ങിന് ശ്രീമതി.ഷീജ നാപ്പള്ളി (സീനിയർ അസിസ്റ്റന്റ് )ശ്രീ നാസർ സി (സ്റ്റാഫ്‌ സെക്രട്ടറി )

ശ്രീമതി ഉഷ കെ (എസ് ആർ ജി കൺവീനർ )ശ്രീ പ്രസാദ് വി കെ (മുൻ സ്റ്റാഫ് സെക്രട്ടറി )എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അഭിഷേക് സി എം (വിദ്യാർത്ഥി )കൃതാക്ഞത രേഖപ്പെടുത്തി. ഔദ്യോഗിക ചടങ്ങിന് ശേഷം കുട്ടികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചു.

വിദ്യാകിരണം പദ്ദതി-ലാപ്ടോപുകൾ വിതരണം ചെയ്തു.

വെള്ളമുണ്ട: സംസ്ഥാന സർക്കാരിന്റെ വിദ്യാ കിരണം ലാപ്ടോപ് വിതരണ പദ്ധതിയുടെ ഭാഗമായി വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ അർഹരായ പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ് ടോപുകൾ വിതരണം ചെയ്തു. 232 ലാപ്ടോപുകളാണ് വിതരണം ചെയ്തത്. വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് പിന്തുണ നൽകാനാണ് വിദ്യാകിരണം പദ്ദതി ആവിഷ്കരിച്ചിരിക്കുന്നത് .

ലാപ്ടോപ് വിതരണം മാനന്തവാടി എം എൽ എ ശ്രീ: ഒ ആർ കേളു ഉദ്ഘാടനം ചെയ്തു. പിടി എ പ്രസിഡണ്ട് ശ്രീ: ടി കെ മമ്മൂട്ടി അധ്യക്ഷനായിരുന്നു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ : പി സി തോമസ് സ്വാഗതമാശംസിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ : ജുനൈദ് കൈപ്പാണി, വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ: ജംഷീർ കുനിങ്ങാരത്ത്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ : ബാലൻ വെള്ളരിമ്മൽ ഹെഡ്മിസ്ട്രസ് സുധ പികെ , എം മുരളി മാസ്റ്റർ ,രഞ്ജിത്ത് മാനിയിൽ, ശ്രീ സി എച്ച് അസീസ്, അധ്യാപകരായ നാസർ മാസ്റ്റർ, ഷീജ നാപ്പള്ളി, എൽദോസ് ടി വി , അബ്ദുൾ സലാം, പ്രസാദ് വി കെ , മിസ് വർ അലി തുടങ്ങിയവർ ചടങ്ങിന് ആശംസകൾ നേർന്നു.

ഇബ്രാഹീം കൈപ്പാണിയെ അനുസ്‍മരിച്ചു.

വെള്ളമുണ്ട: വെള്ളമുണ്ടയിലെ സാമൂഹിക സാംസ്കാരിക കലാ കായിക രാഷ്ടീയ ജീവകാരുണ്യ മേഖലകളിലെ നിറസാന്നിധ്യമായിരുന്ന ഇബ്രാഹീം കൈപ്പാണിയെ വെള്ളമുണ്ട ഗവ.മോ‍ഡൽ.ഹയർ സെക്കണ്ടറി സ്കൂൾ പി റ്റി എ യുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. സ്കൂളിലെ മുൻ പിറ്റിഎ പ്രസിഡന്റും പൂർവ വിദ്യാർത്ഥിയുമായിരുന്നു അദ്ദേഹം.

അനുസ്മരണ യോഗം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഷംസാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ ടി.കെ.മമ്മൂട്ടി അധ്യക്ഷനായിരുന്നു.സ്കൂൾ പ്രിൻസിപ്പാൾ ശ്രീ.പി.സി.തോമസ് സ്വാഗതമാശംസിച്ചു. റിട്ട എ ഇ ഒ ശ്രീ എം മമ്മു മാസ്റ്റർ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു.

വയനാടി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ജുനൈദ് കൈപ്പാണി,വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ശ്രീ.ജംഷീർ കുനിങ്ങാരത്ത്,മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ.ബാലൻ വെള്ളരിമ്മൽ എന്നിവർ അനുസ്മരണ യോഗത്തിൽ പ്രസംഗിച്ചു.വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളായ മംഗലശ്ശേരി മാധവൻ മാസ്റ്റർ,എം മുരളീധരൻ, അബ്ദുള്ള കേളോത്ത്,മുഹമ്മദലി അലുവ,വിജയൻ കൂവണ എന്നിവരും , എസ്. എം സി ചെയർമാൻ റ്റി.മൊയ്തു,.കെ.കെ സുരേഷ് മാസ്റ്റർ, ടി.എം ഖമർ ലൈല,റംല മുഹമ്മദ്, പ്രേം പ്രകാശ്,നാസർ സി,എൽദോസ് ടി.വി തുടങ്ങിയവരും സംസാരിച്ചു.

വൈസ് പ്രിൻസിപ്പാൾ ശ്രീമതി.പി.കെ.സുധ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.


വായനാദിനാചരണ പരിപാടി


ഈ വർഷത്തെ വായനദിനവുമായി ബന്ധ പ്പെട്ട് "ഇതിഹാസം ആധുനിക കാഴ്ചപ്പാടിൽ"എന്ന വിഷയത്തെ കുറിച്ച് കുട്ടികൾ പ്രഭാഷണം നടത്തി. വിദ്യാലയത്തിലെ പത്താം തരം വിദ്യാർത്ഥി അഭിഷേക് സി എം ഒന്നാം സ്ഥാനം കരസ്ഥമാക്കി.


വാർത്താവായന മത്സരം സംഘടിപ്പിച്ചു.

വിദ്യാലയത്തി സംസ്‌കൃതം ഭാഷയിൽ മൂന്നു മിനിറ്റ് സമകാലിക സംഭവങ്ങൾ ഉൾപ്പെടുത്തി സംസ്‌കൃതവാർത്തവായന മത്സരം സംഘടിപ്പിച്ചു. പത്താം തരം വിദ്യാർത്ഥിനി അനഘ ടി ഒന്നാം സ്ഥാനം നേടി സബ്ജില്ലയിലേക്ക് തിരഞ്ഞെടുത്തു.

പുസ്തക ചർച്ച സംഘടിപ്പിച്ചു.

വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ എഡ്യൂ. സപ്പോർട്ട് സിസ്റ്റത്തിൻ്റെയും എസ്.പി.സി യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ,അംബികാസുതൻ മാങ്ങാടിൻ്റെ രണ്ട് മത്സ്യങ്ങൾ എന്ന പ കഥയുടെ ചർച്ച സംഘടിപ്പിച്ചു.പ്രശസ്ത ആർട്ടിസ്റ്റിക് ഡയറക്ടർ ശ്രീ രാഹുൽ ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. മാനന്തവാടി പഴശ്ശി ഗ്രന്ഥാലയം പ്രവർത്തകൻ ശ്രീ ജിലിൻ ജോയി കഥാവതരണം നടത്തി.പ്രധാനാധ്യാപിക പി.കെ സുധ ടീച്ചർ അധ്യക്ഷത വഹിച്ചു. എഡ്യു.സപ്പോർട്ട് സിസ്റ്റം നോഡൽ ഓഫീസർ വി.കെ പ്രസാദ് ,എ സി പി ഒ സജേഷ് സി തുടങ്ങിയവർ നേതൃത്വം നൽകി. ശ്രീലക്ഷ്മി സുരേഷ് ,സിദ്ധാർഥ് എം, ശിവ ഹരി ആർ, നേഹ ഷാജു, ഈ വ്ലിൻ മരിയ ടോം, റിയ ജോഷി, ഉഷ കെ എൻ, അബ്ദുൾ സലാം അനഘഅജി ,തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.


ശാസ്ത്രരംഗം ഉദ്ഘാടനം ചെയ്തു.

വെള്ളമുണ്ട: വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ശാസ്ത്രരംഗം പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ഐഎസ്ആർഒ സയന്റിസ്റ്റ് എൻജിനീയറും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ : നിർമൽ കൃഷ്‍ണ നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ: ടി കെ മമ്മൂട്ടി അധ്യക്ഷനായിരുന്നു. മാനന്തവാടി ജി വി എച്ച് എസ് എസ് കെമിസ്ട്രി അദ്ധ്യാപകൻ ശ്രീ: എ എം ബെന്നി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ ശ്രീ: പിസി തോമസ് ശാസ്ത്ര രംഗം സന്ദേശംനൽകി

.ഹെഡ്മിസ്‍ട്രസ് ശ്രീമതി: സുധ പി കെ സ്വാഗതം ആശംസിച്ചു. നാസർ മാസ്റ്റർ,,ഷീജ നാപ്പള്ളി ,ഉഷ കെ.എൻ സംസാരിച്ചു. ശ്രീമതി: അഞ്ചലി ടീച്ചർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. അധ്യാപകരായ അബ്‍ദുൾ സലാം,പ്രസാദ് വികെ,സുഷമ കെ ,മിസ്വർ അലി, സുജ സയനൻ ,ജിജി ടീച്ചർ, വിനു കെഎ,ഷഫീന വികെ, സജേഷ് സി തുടങ്ങിയവർ നേതൃത്വം നൽകി.


ചിത്രരചന മത്സരം

രാമായണമാസാചാരാണത്തിന്റെ ഭാഗമായി "രാമായണകഥാസന്ദർഭം ചിത്രരചനയിലൂടെ "ഈ വിഷയത്തെ ആസ്പദമാക്കി കുട്ടികൾ ചിത്രരചന നടത്തി. ഒന്നാം സ്ഥാനം ആവണി ജി, രണ്ടാം സ്ഥാനം അബിൻ തോമസ് എന്നിവർ കരസ്ഥമാക്കി.


രാമായണപ്രശ്നോത്തരി

രാമായണമാസാചാരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് രാമായണപ്രശ്നോത്തരി സംഘടിപ്പിച്ചു. അനിരുദ്. വി,അഹല്യ പ്രകാശ് എന്നിവരെ സബ് ജില്ലയിലേക്ക് തിരഞ്ഞെടുത്തു.