ഗവ.ബ്രണ്ണൻ എച്ച് .എസ്.എസ്.തലശ്ശേരി/അക്ഷരവൃക്ഷം/ഒരു പേരക്കയുടെ സങ്കടം
ഒരു പേരക്കയുടെ സങ്കടം
ആദ്യമായി എന്നെ കണ്ടത് അമ്മു ആയിരുന്നു.പക്ഷേ അന്ന് ഞാൻ ഒരു ചെറിയ പൂവായിരുന്നു.അവൾ എന്നെ കൈകൾ നീട്ടി പറിക്കാൻഒരുങ്ങുകയായിരുന്നു.അപ്പോൾ അവളുടെ അമ്മ പറഞ്ഞു മോളേ അത് പറിക്കരുത് അതൊരു പൂവാണ് കുറച്ച് ദിവസങ്ങൾ കഴിയുമ്പോൾ ഒരു പേരക്കയാകും അപ്പോൾ നമ്മുക്ക് പറിക്കാം.അപ്പോൾ അവൾക്ക് വളരെ അധിക സന്തോഷമായി.പിന്നീട് എന്റെ ഇതളെല്ലാം കൊഴിഞ്ഞു പോയി.ഒരു പേരക്കയാകേണ്ട സമയമായി .എനിക്കും ധൃതിയായി മഞ്ഞയുടുപ്പിട്ട് തുടുത്തുവരാൻ .അങ്ങനെ ദിവസങ്ങൾ കടന്നുപോയി .ഞാൻ പഴുത്ത് മഞ്ഞ നിറമായി അത് കണ്ട അമ്മുവിന് വളരെ സന്തോഷമായി .അമ്മു അവളുടെ അമ്മയോട് പറഞ്ഞു "അമ്മേ പേരയ്ക്ക പഴുത്തു ഞാൻ അത് പറിക്കട്ടെ" അത് കേട്ടപ്പോൾ അമ്മയ്ക്കും വളരെ സന്തോഷമായി. അവൾ കൈകൾ നീട്ടി എന്നെ പറിച്ചെടുത്തു അപ്പോൾ അതാ അപ്പൂസ് ഓടിവരുന്നു."അമ്മേ പേരയ്ക്ക തിന്നരുത് നിപാ വൈറസാണ്".അത് കേട്ട് അമ്മ പേടിച്ച് എന്നെ ദൂരെ വലിച്ചെറിഞ്ഞു . ഞാൻ ഒരു കല്ലിൽ തട്ടി ചിതറിപ്പോയി .എനിക്ക് വളരെയധികം വേദനിച്ചു പക്ഷേ എനിക്ക് അതിനേക്കാളേറെ വേദന അമ്മുവിന്റെ കരച്ചിൽ കേട്ടപ്പോഴായിരുന്നു .അമ്മുവിന്റെഅമ്മ അവളെ സമാധാനിപ്പിച്ചു .എനിക്ക് നിപ്പാവൈറസൊന്നുമില്ല എന്ന് പറയണമായിരുന്നു . പക്ഷ എനിക്ക് ശബ്ദിക്കാനാവില്ല . കുറച്ച് സമയം കഴിഞ്ഞപ്പോൾ കുറേ കാക്കകൾ വന്ന് എന്നെ കൊത്തിപ്പറിച്ചു . എന്റെ ജീവിതം അവിടെ അവസാനിച്ചു .
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ |