ഗവ.ബ്രണ്ണൻ എച്ച് .എസ്.എസ്.തലശ്ശേരി/അക്ഷരവൃക്ഷം/ആരോഗ്യസംരക്ഷണം- മനുഷ്യന്റെ നിലനിൽപ്പിന്
ആരോഗ്യസംരക്ഷണം- മനുഷ്യന്റെ നിലനിൽപ്പിന്
ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ രണ്ടു കാര്യം നമുക്കോർമ്മവരും. ഒന്ന് ശാരീരികാരോഗ്യവും മറ്റൊന്ന് മാനസികാരോഗ്യവുമാണ് .നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യങ്ങൾ സംരക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. അതിനുവേണ്ടി വ്യായാമവും നല്ല ഭക്ഷണരീതിയും ശീലമാക്കേണ്ടതുണ്ട് . 'ഉറച്ച ശരീരത്തിൽ ഉറച്ച മനസ്സ് ' എന്ന ആപ്തവാക്യം നമ്മുടെ എല്ലാവരുടെയും മനസ്സിൽ ഉണ്ടാവണം.ഇക്കാലത്ത് അനുദിനം രോഗങ്ങൾ വർദ്ധിച്ചുവരികയാണ്. നമ്മുടെ നാട്ടിൽ എണ്ണമറ്റ ഡോക്ടർമാരും അനേകം ആശുപത്രികളും ഉണ്ട് . എങ്കിലും നമ്മുടെ ജനത നല്ലൊരു ശതമാനം രോഗബാധിതരാണ്. എന്തെന്നാൽ, ചികിത്സാസൗകര്യങ്ങളുടെ കുറവല്ല മറിച്ച് ആരോഗ്യത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് ഇതിനു കാരണം. രോഗത്തെ ക്കുറിച്ചും അതിന്റെ പ്രതിരോധ നടപടികളെകുറിച്ചുമുള്ള പ്രഭാഷണങ്ങളും മറ്റും ധാരാളമുണ്ടായാൽ മാത്രമേ അതിനെക്കുറിച്ച് ബോധവാന്മാർ ആവുകയുള്ളൂ. ഇന്നത്തെ തലമുറയുടെ ഭക്ഷണരീതി മുൻതല മുറയെ അപേക്ഷിച്ച് വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു. ഇന്നത്തെ തലമുറ ജങ്ക്ഫുഡിന്റെയ്യും മറ്റും പിറകെയാണ് പോകുന്നത് . അതുകൊണ്ടുതന്നെ ജീവിതശൈലി രോഗങ്ങൾ അവരിൽ കൂടിവരുന്നു. വിഷമയമായ പച്ചക്കറികളും മറ്റും മാണ് നാമിന്ന് കൂടുതലായി കഴിക്കുന്നത് .ഇതിൽ നിന്നും മോചനം നേടാനായി നമുക്ക് പച്ചക്കറി വിഭവങ്ങൾ കൃഷിചെയ്ത് ഉപയോഗിക്കാം . ഇന്ന് മാനവരാശി നേരിടുന്ന ഏറ്റവും വലിയ വിപത്താണ് പകർച്ചവ്യാധികളുടെ വരവ് .അത്തരത്തിലുള്ള ഒരു മഹാമാരിയായ കോവിഡ്- 19 ഇന്ന് ലോകം മുഴുവൻ പടർന്നു പിടിച്ചിരിക്കുകയാണ് .ഈ മഹാവിപത്ത് വികസിതരാജ്യ ങ്ങളിൽ പോലും നിരവധി ജനങ്ങളുടെ ജീവൻ അപഹരിച്ചു കൊണ്ട് ഇന്ന് വ്യാപിക്കുകയാണ്. സസ്തനികളെയും പക്ഷികളെയും ബാധിക്കുന്ന പകർച്ചവ്യാധികളുടെ കൂട്ടത്തിൽ നിന്നാണ് കൊറോണ വൈറസിന്റെ കടന്നുവരവ് . പല സാഹചര്യ ങ്ങളിൽ നിന്നും ഇത് മനുഷ്യരെ പിടികൂടുന്നു. ചൈനയിലെ വുഹാനിലാണ് ആദ്യമായി നോവൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് .ചികിത്സയോ പ്രതിരോധ വാക്സിനുകളോ ഇതുവരെ ഇതിനെതിരെ കണ്ടെത്തിയിട്ടില്ല. ശക്തമായ പ്രതിരോധ മാർഗ്ഗത്തിലൂടെ ഈ മഹാമാരിയെ നമുക്ക് അകറ്റി നിർത്താം ഇത്തരത്തിൽ ഡെങ്കിപ്പനി , മഞ്ഞപ്പിത്തം , മലേറിയ തുടങ്ങിയ രോഗങ്ങളും നമുക്കിടയിലുണ്ട് .ഇതിൽനിന്നെല്ലാം രക്ഷനേടാനായി മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ വരാതെ നോക്കുകയാണ് ഉത്തമം രോഗപ്രതിരോധശേഷി ശരീരത്തിന് ഇല്ലാതാവുമ്പോൾ അത് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു . പ്രതിരോധശേഷി കുറഞ്ഞവർക്ക് രോഗം പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ് . രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ പച്ചക്കറികളും പഴവർഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട് . വ്യക്തിശുചിത്വവും പരിസരശുചിത്വവും നമ്മൾ പാലിക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ നല്ല വ്യായാമവും മാനസികാരോഗ്യവും നിലനിർത്തേണ്ടതുണ്ട് . ജനസംഖ്യ വർധിച്ചു വരുന്ന ഇക്കാലത്ത് ആരോഗ്യ സംരക്ഷണം ഒരു പ്രശ്നമായി തീർന്നിട്ടുണ്ട് . എങ്കിലും ആധുനിക ചികിത്സയിലൂടെ പല രോഗങ്ങളും ഭേദമാക്കുന്നുണ്ട്. ഇത്തരത്തിലുള്ള രോഗ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുക വഴി നമുക്കൊരു ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കാം . അതിനായി നമുക്ക് എല്ലാവർക്കും ഒത്തൊരുമയോടെ പ്രവർത്തിക്കാം
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം