സഹായം Reading Problems? Click here


ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
അതിജീവനം     

ഇത് ദുരിതപർവ്വം,
ഇരുൾ മൂടി ഭൂതലം,
 ദുരിതമായി പെയ്ത മഹാമാരി
നാളെതൻ സ്വപ്നങ്ങളിൽ നിഴൽപടർത്തീടുന്നു,
ചങ്ങലപോലെ പടർന്നുപിടിക്കുമീ
 ഘോരവിപത്തിന്റെ കണ്ണിപൊട്ടിക്കുവാൻ
ആഘോഷമെല്ലാം അവധിക്കുവച്ചു നാം
അകലം മനസ്സിലുണ്ടാകാതകത്തിരുന്ന-
ല്പനാൾ പോക്കാം സുരക്ഷിതരായ്,
നല്ലൊരു നാളെതൻ പൊൻപുലരികാണുവാൻ
നൻമകൾ പൂക്കുന്ന നാളെ പിറക്കുവാൻ
ഒന്നിച്ചു നിൽക്കാം മനം കൊരുക്കാം
അതിജീവനത്തിന്റെ കണ്ണിയാകാം.

അക്ഷര സജീഷ്
10 A ഗവ.ട്രൈബൽ ഹൈസ്കൂൾ,കട്ടച്ചിറ
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത