അമ്പിളി അമ്മാവ താഴേക്ക് ഒന്നു വരാമോ നീ
താഴേക്ക് ഒന്ന് വരുമെങ്കിൽ നമുക്ക് കളിച്ചു രസിച്ചീടാം
അമ്പിളി അമ്മാവാ നീ ഇങ്ങു വരുന്നോ
പാലും പഴവും ഉമ്മയും ഞാൻ നൽകിടാം.
നല്ലൊരു ഉടുപ്പും ഞാൻ തുന്നി തന്നീടാം.
നല്ലൊരു പാട്ടു നമുക്കൊന്നിച്ച് പാടിടാം
താഴേക്ക് വരുമോ നീ താഴേക്ക് വരുമോ നീ