കൈകൾ കഴുകേണം എന്നും കുളിക്കേണം
വ്യക്തി ശുചിത്വം പാലിച്ചീടാൻ
കരുതേണംനമ്മൾ
ഡോക്ടർമാരേയും
പോലീസുകാരേയും ദൈവങ്ങളായ്
അനുസരിക്കേണം മാതാപിതാക്കൾ
അരുളുന്ന ആരോഗ്യ കാര്യങ്ങളെ
പത്രം വായിക്കണം
കാര്യങ്ങളറിയണം
തെറ്റായ വാർത്തകൾ തള്ളിടേണം
പറഞ്ഞു കൊടുക്കണം
കൊച്ചനിയത്തിയ്ക്കും വൃത്തിയെപ്പറ്റി
കാര്യങ്ങളേറെ
വീടു വിട്ടെങ്ങാൻ പുറത്തു പോയാൽ
കൈകാൽ കഴുകേണം എപ്പോഴും നാം
നാട്ടുകാരോടും പറയണം നാം
കൂട്ടുകാരോടും പറയണം നാം
വൃത്തി വേണം എന്നും വൃത്തി വേണം
രോഗങ്ങളില്ലാതെ ജീവിക്കുവാൻ