ഗവ.എൽ പി എസ് പ്ലാശ്ശനാൽ/അക്ഷരവൃക്ഷം/കൊറോണ /കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ /കോവിഡ് 19

കോവിഡ് 19- കൊറോണ വൈറസ് ഡിസീസ് 2019
ലോകം ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ പകർച്ചവ്യാധിയാണ് കൊറോണ. 2019 ഡിസംബറിൽ ചൈനയിലെ വുഹാനിലാണ് ഈ രോഗം ആദ്യമായി സ്ഥിരീകരിച്ചത്. വുഹാനിലെ മത്സ്യ-മാംസ വിഭവങ്ങൾ വ്യാപാരം ചെയ്യുന്ന കടകളിൽ നിന്നുള്ളവർക്കാണ് ഈ രോഗം ആദ്യമായി ബാധിച്ചത്.സാധാരണയായി മൃഗങ്ങളിൽ കാണുന്ന വൈറസുകളുടെ വലിയ കൂട്ടമാണ് കൊറോണ. മനുഷ്യർ ഉൾപ്പെടെയുള്ള ജീവികളുടെ ശ്വസന സംവിധാനങ്ങളെയാണ് കൊറോണ ബാധിക്കുന്നത്. 1937ൽ ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നുമാണ് ഈ രോഗത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.
വൈറസിനെ വ്യാപനം
രോഗബാധിതനായ ഒരാളുടെ ശരീര ശ്രവങ്ങളിൽ നിന്നുമാണ് രോഗം മറ്റൊരാളിലേക്ക് പകരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്നും പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും. ഈ വൈറസുകൾ കുറച്ചുസമയം വായുവിൽ നിൽക്കുകയും അടുത്ത ആളിലേക്ക് എത്തുകയും ചെയ്യും. വൈറസ് സാന്നിധ്യമുള്ള ആളെ സ്പർശിക്കുകയൊ അയാൾക്ക് ഹസ്തദാനം നൽകുകയോ ചെയ്യുമ്പോൾ രോഗം മറ്റൊരാളിലേക്ക് പടരും. വൈറസ് ബാധിച്ച ഒരാൾ തൊട്ട വസ്തുക്കളിൽ വൈറസ് സാന്നിധ്യം ഉണ്ടാവാം. ആ വസ്തുക്കൾ മറ്റൊരാൾ സ്പർശിച്ചിട്ട് പിന്നീട് ആ കൈകൾ കൊണ്ട് കണ്ണ്, വായ തുടങ്ങിയ ഭാഗങ്ങളിൽ സ്പർശിച്ചാൽ അയാളും രോഗബാധിതനാവാം.കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങും. ഈ ദിവസങ്ങൾ ഇൻക്യുബേഷൻ പീരിയഡ് എന്നാണ് അറിയപ്പെടുന്നത്.
ലക്ഷണങ്ങൾ
വൈറസ് പ്രവർത്തിച്ചു തുടങ്ങിയാൽ രണ്ടോ നാലോ ദിവസം സാധാരണപോലെ പനിയും ജലദോഷവും ചുമയും ഉണ്ടാകും. പിന്നീട് ലക്ഷണങ്ങൾ വഷളാകുന്നു. കഠിനമായ പനിയും ചുമയും തൊണ്ട വേദനയും ശ്വാസംമുട്ടലും ഉണ്ടാകും. (ശ്വസനം ബുദ്ധിമുട്ടുള്ളതും അധ്വാനം ഉള്ളതും ആകും.)
ചികിത്സാരീതി
കൊറോണ വൈറസിനു എതിരായുള്ള വാക്സിനുകളോ മരുന്നുകളോ കണ്ടുപിടിച്ചിട്ടില്ല. രോഗലക്ഷണങ്ങൾക്കുള്ള മരുന്നുകൾ മാത്രമേയുള്ളൂ.
രോഗപ്രതിരോധ മാർഗ്ഗങ്ങൾ
കൃത്യമായ ഇടവേളകളിൽ20 സെക്കൻഡ് നേരം സോപ്പ് അല്ലെങ്കിൽ സാനിട്ടൈസർ ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക.
മാസ്ക് ഉപയോഗിക്കുക.
ഇളം ചൂടുവെള്ളം ഇടവിട്ടു കുടിക്കുക.
ഹസ്തദാനം ഒഴിവാക്കുക.
സാമൂഹിക അകലം പാലിക്കുക.
പനിയോ ജലദോഷമോ ഉള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുക.
സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് ഈ മഹാവ്യാധിയെ നേരിടാൻ നമുക്ക് എല്ലാവർക്കും ഒരുമിച്ച് നിൽക്കാം.

നിള എസ് നാഥ്
3 എ ഗവ എൽ പി എസ് പ്ലാശനാൽ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം