ഗവ എൽ പി സ്കൂൾ പാറപ്പള്ളി/അക്ഷരവൃക്ഷം/സ്വപ്നങ്ങൾ നിറം പകർന്ന ലോക്ക് ഡൗൺ

സ്വപ്നങ്ങൾ നിറം പകർന്ന ലോക്ക് ഡൗൺ


പതിവുപോലെ രാവിലെ എണീറ്റ് ടിവിയുടെ മുന്നിൽ വന്നതായിരുന്നു മീനൂട്ടി അപ്പോൾ അതാ ടിവി കണ്ടു കൊണ്ട് ഉണ്ട് അവിടെ അച്ഛൻ ഇരിക്കുന്നു . മീനു ഓടി അച്ഛൻറെ അരികിൽ എത്തി അച്ഛാ ……! അച്ഛനു ഇന്ന് ഓഫീസിൽ പോകണ്ടേ ? വേണ്ട മോളെ ഇന്ന് മുതൽ അച്ഛനും അമ്മയും കുറച്ചുദിവസം മോളോട് ഒപ്പം വീട്ടിൽ കാണും അപ്പൊ ഇനിമുതൽ എന്നെ നോക്കാൻ ആൻറി വരില്ലേ ? ഞങ്ങൾക്കു ജോലി ഉള്ളപ്പോൾ മോളെ നോക്കാനും എന്നും സ്കൂളിൽ വിടാനും ഞാനും ഒക്കെ ആണ് ആൻറി ഇവിടെ ജോലിക്കു വരുന്ന്ത് ഇനി കുറച്ചു ദിവസം ഇവിടെ ഞങ്ങൾ ഉള്ളതുകൊണ്ട് ഉണ്ട് ആൻറി വരില്ല മോളെ. ….എന്ന് അടുക്കളയിൽ നിന്നും വന്ന അമ്മ പറഞ്ഞു. അതെന്താ അമ്മേ നിങ്ങൾക്കു രണ്ടാൾക്കും ജോലിക്കു പോകേണ്ടത്തത് ?മീനൂട്ടി ചോദിച്ചു മീനൂട്ടി…..നീ കേട്ടില്ലയിരുന്നോ വാർത്തയിൽ പറയുന്നത് കൊറോണ ഒരു എന്ന ഒരു രോഗം ലോകം മുഴുവൻ പടർന്നുപിടിക്കുകയാണ് ആ രോഗം ഉള്ള ആളിൽ നിന്നും മറ്റൊരാളിലേക്ക് ഇത് പകരുന്നത് ഒഴിവാക്കാൻ കുറച്ചു ദിവസം എല്ലാവരും തമ്മിൽ അകലം പാലിച്ച് വീട്ടിൽ ഇരിക്കണംഎന്നാണ് സർക്കാർ പറഞ്ഞിരിക്കുന്നത്. അച്ഛൻ പറഞ്ഞു…. ഹായ് അപ്പോൾ അച്ഛനും അമ്മയും കുറച്ചു ദിവസത്തേക്ക് എൻറെ കൂടെ തന്നെ ഉണ്ടാകും അല്ലേ …..? മീനൂട്ടി സന്തോഷം കൊണ്ട് തുള്ളിച്ചാടി.


ഗൗരി പ്രവീൺ
3 A ഗവ.എൽ പി എസ് പറപ്പള്ളി
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കഥ