ഗവ.എൽ പി എസ് കൂവത്തോട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം ആർജിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം ആർജിക്കാം

ഈ അടുത്ത നാളുകളിൽ നമുക്ക് സുപരിചിതമായ ഒരു വാക്കാണ് രോഗപ്രതിരോധം എന്നത്. പ്രതിരോധം എന്നാൽ തടയൽ എന്നാണ്. ആ നിലയിൽ രോഗത്തെ തടയുക എന്ന ആശയമാണ് രോഗ പ്രതിരോധം എന്ന വാക്ക് അർഥമാക്കുന്നത്.

എങ്ങനെയാണ് ഈ രോഗ പ്രതിരോധം സാധ്യമാവുക എന്നു നാം മനസിലാക്കേണ്ടതുണ്ട്. ശരീരത്തിന് പോഷക സമ്പുഷ്ടമായ ആഹാരം ലഭ്യമാക്കിക്കൊണ്ടും ചിട്ടയായ വ്യായാമമുറകൾ സ്വീകരിച്ചു കൊണ്ടും നമുക്ക് ഇത് സാധ്യമാക്കാം.

ഫാസ്റ്റ്ഫുഡിനോടുള്ള അമിതമായ കമ്പം നമ്മളെയൊക്കെ പോഷകസമൃദ്ധമായ ഭക്ഷണ വിഭവങ്ങളിൽ നിന്നും തലമുറകളായി പിന്തുടർന്നു വന്ന വ്യായാമ രീതികളിൽ നിന്നും എല്ലാം അകറ്റി എന്നത് ദുഖകരമായ സംഗതിയാണ്. പഴമയിലേക്ക് തിരിച്ചു പോകാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. നല്ല ആഹാര, ആരോഗ്യ ശീലങ്ങളിലൂടെ നമ്മുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ നമുക്കു ശ്രമിക്കാം.

ഏബിൾ സന്തോഷ്
3 ഗവ. എൽ. പി. എസ്. കൂവത്തോട്
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം