ഗവ.എൽ പി എസ് ഇടപ്പാടി/അക്ഷരവൃക്ഷം/ഒരിടത്തൊരിടത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
ഒരിടത്തൊരിടത്ത്

ഒരിടത്തൊരിടത്ത് ഒരു കാട്ടിൽ
കൊറോണ എന്ന കുടുംബത്തിൽ
ഒരു കുഞ്ഞൻ വൈറസ് പിറന്നല്ലോ
നോവൽ കൊറോണ, അവൻ പേര്

അപ്പൻ കൊറോണ പറഞ്ഞൊരു നാൾ
മോനേ, നോവൽ നീയിവിടെ
കാട്ടിൽ കളിച്ചു നടന്നോലോ
എങ്ങനെ ലക്ഷ്യം നിറവേറും

നോവൽ ചോദിച്ചെന്റപ്പാ
എന്തോന്നാണൊരു ലക്ഷ്യമിത്
കാട്ടിൽ കളിച്ചു രസിക്കാൻ
ഇനിയും കൊതിയായീടുന്നു

അപ്പൻ പറഞ്ഞു, കണ്ടില്ലേ
മനുഷ്യർ എന്നൊരു കൂട്ടത്തെ
ഈ കാടു മുടിച്ചു രസിക്കുന്നു
കാടിൻ മക്കളെ കൊല്ലുന്നു

തകർക്കാൻ നോക്കി ഞാനവരേ
കഷ്ടിച്ചന്നവർ രക്ഷപെട്ടു
നിന്നുടെ ലക്ഷ്യമിതാണല്ലോ
മനുഷ്യരെ നശിപ്പിക്കേണം

അതിനൊരു വഴി ഞാൻ ചൊല്ലീടാം
വേട്ടയ്‍ക്കായവരെത്തുമ്പോൾ
ദേഹത്തൊളിവിൽ കയറേണം
ഉള്ളിൽ കയറിപ്പറ്റേണം

പെരുകി പ്പെരുകി കൂടേണെം
നെഞ്ചിൻകൂട് തകർക്കേണം
അവിടുന്നങ്ങനെ നിൻ യാത്ര
ലോകത്തെങ്ങും പടരേണം

അങ്ങനെ വന്നു മഹാമരി
കോവിഡെന്ന മഹാമാരി
രാജ്യത്തെല്ലാം പടരുന്നു
ലോകം മുഴുവൻ പരക്കുന്നു

ആളുകൾ പേടിച്ചിരിപ്പായി
ആലോചനകൾ പലവഴിയായ്
ഇല്ല മരുന്നുകൾ തൽക്കാലം
വൈറസ് വ്യാപനം തടയേണം

കൈകൾ സോപ്പാൽ കഴുകേണം
മുഖത്തു മാസ്‍ക് ധരിക്കേണം
കൂട്ടം കൂടി നടക്കരുത്
ദൂരേയ്‍ക്കധികം പോകരുത്

അതുകൊണ്ടൊന്നും രക്ഷയില്ല
രോഗം വീണ്ടും പടരുന്നു
രോഗികൾ പിടഞ്ഞു മരിക്കുന്നു
അപ്പോൾ വന്നു ലോക‍്ഡൗണും

കടകൾ അടച്ചു, റോ‍ഡുകളും
പണിശാലകളും പൂട്ടിച്ചു
സ്‍കൂളുകൾ, ഓഫീസെല്ലാമേ,
പൂട്ടി, വീട്ടിലിരിപ്പായി

കോവിഡ് യുദ്ധം തുടരുന്നു
ആളുകൾ വീണ്ടും മരിക്കുന്നു
വിജയം ഉറപ്പാണെന്നാലും
വിജയമിതെന്നെന്നറിയില്ല
 

ശിവപ്രിയ പി.എസ്
3 എ ഗവ.എൽ,പി. സ്‍കൂൾ ഇടപ്പാടി
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത