ധവളക്കുപ്പായമണിഞ്ഞു
ശാന്തിതൻ കൈവിരൽ
പിടിച്ചവർ മെല്ലെ വന്നു ലോക-
ത്തിൻ തുണയേകീടാൻ
ശാന്തിതൻ മധുരം നല്കീടുവാൻ
മറയില്ല ഒരിക്കലും മറയില്ല
ചരിത്രത്തിൻ താളുകളിൽ നിന്നും
മായില്ല അവരുടെ കരുതലുകളും
ആ ത്യാഗങ്ങളും................
മാനവരാശിയ്ക്കു ദൈവസമാനമായി
പ്രത്യക്ഷരായ് അവർ തീര്ന്നു വല്ലോ
അവരുടെ സ്നേഹത്തിന്മുഅന്നിൽ നാം
തൊഴുകൈ അര്പ്പിതച്ചു നില്ക്കേ വേണ്ടൂ
അളവുകോലൊക്കെയും ചെറുതായി തോന്നീടും
അവരുടെ സേവനങ്ങള്ക്ക് മുന്നിൽ
മാധ്യമങ്ങളും മറ്റും അവര്ക്കാ യി
മാലാഖ എന്ന നാമം സമര്പ്പി ച്ചു