ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/നാളേയ്ക്കും വേണ്ടുന്ന ഭൂമി..

Schoolwiki സംരംഭത്തിൽ നിന്ന്
നാളേയ്ക്കും വേണ്ടുന്ന ഭൂമി.

ജീവന്റെ തുടിപ്പുള്ള ഒരേയൊരു ഗ്രഹമാണ് ഭൂമി. അതുകൊണ്ട് തന്നെ എല്ലാർക്കും അമ്മയാണ് ഈ ഭൂമി. എന്നാൽ നാം ഭൂമിയെ വേണ്ട രീതിയിൽ സംരക്ഷിക്കുന്നുണ്ടോ? ഇല്ല എന്ന് തന്നെ പറയോണ്ടി വരും, അല്ലേ? കണ്ടുപിടിത്തങ്ങളേറെയും മനുഷ്യന്റെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ളതാണല്ലോ. വളരെ തുച്ഛമായ വിലയ്ക്ക് ലഭിക്കുന്ന പ്ലാസ്റ്റിക്ക് ബാഗ് മുതൽ കോടിക്കണക്കിന് രൂപയ്ക്ക് ലഭിക്കുന്ന ആ‍ർഭാടവസ്തുക്കൾ വരെ, എന്നും മനുഷ്യന്റെ സുഖസൗകര്യങ്ങൾ മെച്ചപ്പെടുത്താനാണ് ഉപയോഗിക്കുന്നത്. ആർഭാടപൂർണ്ണമായ ജീവിതത്തിൽ കോടിക്കണക്കിന് മനുഷ്യർ വലിച്ചെറിയുന്ന ദുരുപയോഗ സാധനങ്ങൾ ടൺകണക്കിനാണ്. അൻപത് വർഷങ്ങൾക്കപ്പുറം മനുഷ്യൻ ഉപയോഗിച്ച് വലിച്ചെറിഞ്ഞിരുന്ന വസ്തുക്കൾ ഏതെങ്കിലും തരത്തിൽ ദൂഷ്യം ഇല്ലാത്തതായിരുന്നു. ചിലവ പുനരുപയോഗിക്കുകയും ചിലത് നശിച്ച് മണ്ണോട് ചേരുകയും ചെയ്യുന്നു. പ്രകൃതിയുടെ ജൈവഘടനയ്ക്ക് വിള്ളൽ വീഴാതെ മനുഷ്യർ ഈ മാലിന്യങ്ങൾ ഭൂമിക്ക് വളമാക്കുകയായിരുന്നു. എന്നാൽ ഇന്ന് സ്ഥിതി അതല്ല. മനുഷ്യൻ അവന്റെ സ്വാർത്ഥതയ്ക്ക് വേണ്ടി ഭൂമിയെ അനുദിനം ചൂഷണം ചെയ്യുന്നു. രസതന്ത്രശാസ്ത്രത്തിന്റെ പുരോഗതിയോടെ പലതരത്തിലുള്ള രാസവസ്തുക്കളും വിപണിയിൽ എത്തുകയുണ്ടായി. ആധുനിക ശാസ്ത്രത്തിന്റെ പുരോഗതിയോടെ അവയുടെ ലഭ്യത കൂടി. പ്രകൃതിവിഭവങ്ങളെക്കാൾ കൃത്രിമ വസ്തുക്കൾ കൂടി. ഇങ്ങനെയാണ് പ്രകൃതി നശിച്ച് തുടങ്ങിയത്. അതിനാൽ ഭൂമിയുടെ മുറിവുകളെ ഉണക്കാൻ നമുക്ക് ഒരുമിച്ച് പരിശ്രമിക്കാം; നാളെയുടെ നന്മയെ ഊട്ടിഉറപ്പിക്കാം.

സാന്ദ്രാദേവി.എസ്.എസ്
4 A എൽ.പി.എസ്. ഒറ്റശേഖരമംഗലം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 02/ 2024 >> രചനാവിഭാഗം - ലേഖനം