ഗവ.എൽ.വി.എൽ. പി. എസ്. മുതുപിലാക്കാട്/അക്ഷരവൃക്ഷം/പ്രകൃതിയമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയമ്മ

ഒന്ന് കൊടുത്താൽ ഒ൯പത് തരുന്ന ഒരമ്മയുണ്ട്. ആ അമ്മയാണ് പ്രകൃതി. പണ്ടുകാലത്ത് നമ്മുടെ ഈ ഭൂമി എത്ര മനോഹരമായിരുന്നു! പൂക്കളും, പുഴകളും ജീവജാലങ്ങളും പിന്നെ മനുഷ്യരും… എത്ര സുന്ദരിയാണീ പ്രകൃതി! കാടും മേടും കാട്ടാറും പക്ഷികളും, പിന്നെ പല തരത്തിലുള്ള ജന്തുക്കളും. പ്രകൃതിസൗന്ദര്യം ആഴ്നിറങ്ങിയ ഒരു സ്ഥലമുണ്ട്. "ദൈവത്തിന്റെ സ്വന്തം നാട് "എന്നറിയപ്പെടുന്ന നമ്മുടെ കേരളം. വെറുതേ പറയുകയല്ല.. നിങ്ങൾ നിങ്ങളുടെ വീടിനു ചുറ്റും ഒന്ന് നിരീക്ഷിച്ചു നോക്കൂ… ഓ.. ഇപ്പോൾ മരങ്ങൾ വെട്ടിയും, കാടുകൾ വെട്ടിയും, കുന്നിടിച്ചും സൂപ്പർമാ൪ക്കറ്റും, ഫ്ളാറ്റുകളുമൊക്കെ നിർമ്മിക്കുകയല്ലേ… അപ്പോൾ പ്രകൃതി സൗന്ദര്യം എങ്ങനെ കാണും? എങ്ങനെ ആസ്വദിക്കും? നിങ്ങൾ തന്നെ ആലോചിച്ചു നോക്കൂ.. പ്രകൃതിയുടെ വരദാനങ്ങളെല്ലാം നശിപ്പിച്ച സമൂഹത്തിനെതിരെ അയ്യപ്പപണിക്കർ എഴുതിയ കവിതയാണ് ഇപ്പോൾ എന്റെ മനസ്സിൽ ഓടിയെത്തുന്നത്.


?കാടെവിടെ മക്കളേ
?മേടെവിടെ മക്കളേ
കാട്ടുപുൽത്തകിടിയുടെ
വേരെവിടെ മക്കളേ?

മനുഷ്യർ പ്രകൃതിയോട് ചെയ്ത ക്രൂരതകളെല്ലാം ആ അമ്മ സഹിച്ചു. എന്നിട്ടും ആ അമ്മയെ നമ്മൾ ദ്രോഹിച്ചുകൊണ്ടേയിരുന്നു. അങ്ങനെ നമ്മൾ ആ അമ്മയുടെ കോപത്തിനിരയായി. അതാണ് നാം അനുഭവിച്ച മഹാ പ്രളയം. എനിക്ക് നിങ്ങളോട് പറയാനുള്ളത് ഇതാണ്. പ്രകൃതി ഒരു പാഠപുസ്തകമാണ്. അതിൽ നിന്ന് നമുക്കേറെ പഠിക്കാനുണ്ട്. പ്രകൃതിയില്ലെങ്കിൽ നാമില്ല. പ്രകൃതിയേ സംരക്ഷിക്കൂ.. വരും തലമുറകൾക്കായി കാത്തു വയ്കൂ…..

അനഘസുനിൽ
4 B ജീ.എൽ.വി.എൽ.പി.എസ്‌ .മുതുപിലാക്കാട്
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം