ഗവ.എൽ.വി.എൽ.പി.എസ്. മുല്ലൂർ/അക്ഷരവൃക്ഷം/ ശുചിത്വം, പരിസ്ഥിതി, രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം, പരിസ്ഥിതി, രോഗപ്രതിരോധം

ലോകം കോവിഡ് വ്യാപനത്തിന്റെ ഭീതിയിലൂടെ കടന്നു പോകുമ്പോൾ പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളിൽ വളരെ പ്രാധാന്യം അർഹിക്കുന്നതാണ്. ശുചിത്വവും നല്ല പരിസ്ഥിതിയും ഉണ്ടെങ്കിലേ രോഗപ്രതിരോധം നേടിയെടുക്കാൻ സാധിക്കുകയുള്ളു. ശുചിത്വമെന്നാൽ പരിസര ശുചിത്വം മാത്രമല്ല വ്യക്തിശുചിത്വവുമാണ്.


ലോക ജനതയുടെ ജീവൻ കവർന്നെടുത്തുകൊണ്ടിരിക്കുന്ന കോവിഡ് വ്യാപനം തടഞ്ഞുനിർത്തുന്നതിന് കൈകൾ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കണം എന്നാണ് ആരോഗ്യ വിദഗ്ദർ നിർദേശിക്കുന്നത്. ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്- "വ്യക്തി ശുചിത്വത്തിന്റെ പ്രാധാന്യം നാം മനസിലാക്കണം, ആഹാരം കഴിക്കുന്നതിന് മുൻപും പിൻപും കൈയും വായും വൃത്തിയായി കഴുകണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം തൂവാല ഉപയോഗിച്ച മറയ്ക്കണം. എല്ലാദിവസവും കുളിക്കുകയും വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുകയും വേണം. ഇത്തരത്തിൽ ശീലിക്കുമ്പോൾ രോഗ പ്രതിരോധശേഷിവർധിപ്പിക്കാൻ കഴിയും.


വ്യക്തി ശുചിത്വം പോലെ പ്രാധാന്യമുള്ള മറ്റൊരു കാര്യമാണ് പരിസര ശുചിത്വം. നമ്മുടെ പരിസരം നാം വൃത്തിയാക്കി സൂക്ഷിക്കേണ്ടതാണ് ഉപയോഗശൂന്യമായ പാഴ് വസ്തുക്കൾ അലക്ഷ്യമായി വലിച്ചെറിയരുത്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാതെയോ, മലിനജലം കെട്ടികിടക്കുകയോ ചെയ്യുകയാണെങ്കിൽ കൊതുക്, എലി എന്നിവ ക്രമാതീതമായി വർധിക്കുകയും എലിപ്പനി, ഡെങ്കിപ്പനി, കോളറ ടൈഫോയ്ഡ് മുതലായവ സംക്രമികരോഗങ്ങൾ പടർന്നുപിടിക്കുന്നതിന് കാരണമായിത്തത്തീരും ഇതിൽ നിന്നും പരിസരശുചിത്വം വളരെ പ്രാധാന്യത്തോടെ നാം കൈകാര്യം ചെയ്യേണ്ടതാണ്.


മേൽപറഞ്ഞതുപോലെ തന്നെ പരിസ്ഥതിയ്ക്കും നാം പ്രാധാന്യം നൽകേണ്ടതാണ്. വൃക്ഷങ്ങൾ വച്ചുപിടിപ്പിച്ചും ജലാശയങ്ങൾ സംരക്ഷിച്ചും, പക്ഷിമൃഗാദികളെ നിലനിർത്തിയും നമുക്ക് പരിസ്ഥതിയെ സംരക്ഷിക്കാൻ കഴിയും, ഇത്തരത്തിൽ സംരക്ഷിക്കുന്നതിലൂടെയാണ് നല്ല കാലാവസ്ഥയും ശുദ്ധവായുവും ശുദ്ധജലവും ലഭ്യമാക്കാൻ കഴിയുന്നത്.


ഇത്തരത്തിൽ വിലയിരുത്തുമ്പോൾ നമ്മുടെ നിത്യജീവിതത്തിൽ പരിസ്ഥിതി ശുചിത്വം, രോഗ പ്രതിരോധം എന്നിവയ്ക്ക് വളരെയേറെ പ്രാധാന്യം ഉണ്ടെന്ന് മനസിലാക്കാവുന്നതാണ്.

ആഷിഷ് . എസ്. സുബാഷ്
2 ഗവ.എൽ.വി.എൽ.പി.എസ്. മുല്ലൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം