ഗവ.എൽ.പി.സ്കൂൾ വെറ്റിളതാഴം/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

പരിസരമാലിന്യങ്ങളിലൂടെയാണ് രോഗങ്ങൾ ഉണ്ടാകുന്നത്. ആളുകൾ റോഡുകളിലേക്കും പുഴകളിലേക്കും അവശിഷ്ടങ്ങൾ വലിച്ചെറിയുന്നതു കൊണ്ടാണ് മാലിന്യ കൂമ്പാരം ഉണ്ടാകുന്നത്. രോഗം ആളുകളുടെ ആരോഗ്യത്തെയും ജീവിതത്തെയും ബാധിക്കുന്നതാണ്. രോഗ പ്രതിരോധത്തിന് ശുചിത്വം ആവശ്യമാണ്. ശുചിത്വ കാര്യങ്ങൾ കുട്ടിക്കാലം മുതൽ പഠിക്കേണ്ടതാണ്. കുട്ടിക്കാലത്ത് പഠിക്കുന്നതാണ് ഓരോരുത്തർക്കും പിൻതുടരാൻ സാധിക്കുന്നത്. ഒന്നാം ക്ലാസ് മുതൽ തന്നെ ഈ കാര്യങ്ങൾ പഠിപ്പിക്കേണ്ടതാണ്. രോഗ പ്രതിരോധത്തിനുള്ള മാർഗ്ഗങ്ങൾ പറയട്ടെ... രോഗങ്ങൾ ഒഴിവാകണമെങ്കിൽ ഈ ശീലങ്ങൾ പാലിക്കണം. റോഡിലും പറമ്പിലും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വലിച്ചെറിയരുത്. രണ്ട് നേരം പല്ല് തേയ്ക്കണം. രണ്ട് നേരം കുളിക്കണം. ആഹാരം കഴിക്കുന്നതിന് മുമ്പും പിൻമ്പും വൃത്തിയായി കൈ കഴുകണം. നഖം കടിക്കരുത്. പുറത്തിറങ്ങുമ്പോൾ ചെരുപ്പ് ഉപയോഗിക്കണം. വൃത്തിയുള്ള വസ്ത്രങ്ങൾ മാത്രം ധരിക്കുക. കളറുകൾ ചേർത്ത പലഹാരങ്ങൾ ഒന്നും വാങ്ങി കഴിക്കരുത്. കൂടാതെ പച്ചക്കറി കളും ഇലവർഗ്ഗങ്ങളും ആഹാരത്തിൽ കൂടുതലായി ഉൾപ്പെടുത്തുകയും വേണം. ഇങ്ങനെയൊക്കെ പാലിച്ചാൽ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാം...

ദേവികാ മണി
2 A ഗവ.എൽ.പി.സ്കൂൾ വെറ്റിളതാഴം
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Kannans തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം