ഗവ.എൽ.പി.സ്കൂൾ കൊട്ടപ്പുറം/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്


പരിസ്ഥിതി ശുചിത്വം

പരിസ്ഥിതി ശുചിത്വം എന്ന വിഷയത്തെ കുറിച്ചാണ് ഞാൻ പറയാൻ പോകുന്നത്. ശുചിത്വ കേരളം എന്നത് ഇപ്പോൾ നമ്മുടെ സ്വപ്നങ്ങളിൽ മാത്രം കാണാൻ കഴിയുന്ന ഒന്നായി മാറിയിരിക്കുന്നു. നമ്മൾ മനുഷ്യർ തന്നെയാണ് അതിനു കാരണക്കാരൻ. ശുചിത്വം പാലിക്കേണ്ട നമ്മൾ തന്നെ വായു, മണ്ണ്, ജലം എന്നിവ മലിനമാക്കുന്നു. പ്ലാസ്റ്റിക്കുകൾ കത്തിച്ചും മറ്റും പരിസ്ഥിതി മലിനമാക്കുന്നു. മാത്രവുമല്ല മനുഷ്യൻ അവന്റെ സ്വാർത്ഥ താൽപര്യങ്ങൾക്കായി നമ്മുടെ പ്രകൃതിയെ തന്നെ ചൂഷണം ചെയ്യുന്നു. ഇതിന്റെ ഫലമായി പ്രകൃതി ക്ഷോഭങ്ങളിലൂടെയും രോഗങ്ങളിലൂടെയും കാലാവസ്ഥ വ്യതിയാനകളിലൂടെയും നമ്മളിൽ ദുരനുഭവങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. നമ്മൾ ചെയ്യുന്ന പ്രവർത്തനങ്ങൾ തന്നെയാണ് നമ്മുടെ ആവാസ വ്യവസ്ഥയുടെ നാശത്തിനു കാരണമാകുന്നത്. 1.വനങ്ങൾ നശിപ്പിക്കൽ. 2.വയലുകൾ മണ്ണിട്ട് നികത്തൽ. 3.പുഴയിൽ നിന്നും അമിതമായി മണ്ണ് വാരൽ. 4.അമിതമായ കീടനാശിനി ഉപയോഗം. 5.പ്ലാസ്റ്റിക് മാലിന്യങ്ങൾ മണ്ണിലും ജലാശയത്തിലും നിക്ഷേപിക്കുക. വരും തലമുറക്ക് വേണ്ടി എങ്കിലും നമ്മൾ നമ്മളുടെ നാടിനെ ശുചിത്വ കേരളമായി മാറ്റണം. എങ്കിൽ മാത്രമേ നമുക്ക് ശുദ്ധവായു ശ്വസിക്കാനും രോഗങ്ങളിൽ നിന്നും മുക്തി നേടാനും കഴിയൂ.


വിനുരാജ്
4 ഗവ.എൽ.പി.സ്കൂൾ കൊട്ടപ്പുറം
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം