ഗവ.എൽ.പി.സ്കൂൾ കൊട്ടപ്പുറം/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം ,രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം ,രോഗ പ്രതിരോധം

നമ്മുടെ പരിസ്ഥിതിയിലെ അന്തരീക്ഷവും ജലാശയവും ദിനം പ്രതി മലിനമാക്കപ്പെട്ടുകൊണ്ടിരിക്കയാണ് .നമ്മൾ അതിനെ നിർമാർജനം ചെയ്യാൻ കഠിനമായി പരിശ്രമിക്കണം .പ്ലാസ്റ്റിക്കുകൾ കത്തിക്കുകയോ ,ജലാശയങ്ങളിൽ വലിച്ചെറിയുകയോ ചെയ്യരുത് .ധാരാളം മരങ്ങളും ഔഷധ സസ്യങ്ങളും വച്ച് പിടിപ്പിച്ചും നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം .മരങ്ങൾ വച്ച് പിടിപ്പിക്കുന്നത് വഴി ധാരാളം ശുദ്ധ വായു ലഭിക്കുകയും പ്രകൃതിയിൽ വർധിച്ചു വരുന്ന ചൂട് കുറയുകയും ചെയ്യുന്നു .നമ്മൾ ഓരോരുത്തരും വ്യക്തി ശുചിത്വം പാലിക്കുകയും പരിസ്ഥിതി ശുചിത്വം പാലിക്കുകയും ചെയ്യുകയാണെങ്കിൽ ഒരു പരിധി വരെ അസുഖങ്ങളെ തടഞ്ഞു നിർത്താം .ധാരാളം വെള്ളം കുടിക്കുകയും വീട്ടിലുള്ള പഴങ്ങളും പച്ചക്കറികളും ഇലക്കറികളും കഴിക്കുകയാണെങ്കിൽ നമുക്ക് രോഗ പ്രതിരോധ ശേഷി വീണ്ടെടുക്കാം .അതിനാൽ നാം നമ്മുടെ വീട്ടിലും പ്രകൃതിയിൽ നിന്നും കിട്ടുന്നതുമായ പോഷക മൂല്യമുള്ള ആഹാര സാധനങ്ങൾ കഴിക്കണം .പ്രകൃതിയാണ് നമ്മുടെ ഏറ്റവും വലിയ സമ്പത്ത് .


അഭിനവ് ഡി എസ്
3B ഗവ.എൽ.പി.സ്കൂൾ കൊട്ടപ്പുറം
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം