ഗവ.എൽ.പി.എസ് .പെരുമ്പളം/അക്ഷരവൃക്ഷം/ ആസ്വാദനക്കുറിപ്പ്-മനസ്സറിയാത്തവർ
ആസ്വാദനക്കുറിപ്പ്-മനസ്സറിയാത്തവർ
ശ്രീ സുരേന്ദ്രൻ എഴുപുന്ന എഴുതിയ കഥയാണ് മനസ്സറിയാത്തവർ . ഇതിൽ അഞ്ച് ഭാഗങ്ങളാണുള്ളത് രണ്ട് കൂട്ടുകാർ, ധർമസങ്കടം, ചേറിനുള്ളിലെ ചെന്താമര, കളഞ്ഞുകിട്ടിയ പേഴ്സ്, മനസ്സറിയാത്തവർ എന്നിവയാണവ കുട്ടൻ, ഉണ്ണി,ശേഖരൻ മുതലാളി ( ഉണ്ണിയുടെ അച്ഛൻ ) ,ഉണ്ണിയുടെ അമ്മ, കല്യാണി (കുട്ടൻ്റെ അമ്മ), കുട്ടൻ്റെ അച്ഛൻ, ശങ്കുണ്ണി മാമൻ(ഉണ്ണിയുടെ വീട്ടിലെ വേലക്കാരൻ ) ലീലേടത്തി(ഉണ്ണിയുടെ വീട്ടിലെ വേലക്കാരി ) ഇവരാണ് ഈ കഥയിലെ കഥാപാത്രങ്ങൾ. കുട്ടൻ പാവപ്പെട്ട വീട്ടിലെ കുട്ടിയും ഉണ്ണി പണക്കാരൻ്റെ വീട്ടിലെ കുട്ടിയുമായിരുന്നു. ഒരിക്കൽ ഓണത്തിന് തൻ്റെ അച്ഛൻ്റെ കയ്യിൽ നിന്നും അച്ഛനറിയാതെ ഇരുനൂറ് രൂപ എടുത്ത് ഉണ്ണിക്കുട്ടന് കൊടുക്കുന്നു. എന്നാൽ അച്ഛൻ്റെ സമ്മതമില്ലാതെ തരുന്ന പൈസ ഉണ്ണിയുടെ അച്ഛന് തിരികെ ഏല്പിക്കാൻ കുട്ടൻ ചെല്ലുന്നു.പക്ഷെ തൻ്റെ മകനെ കൂട്ടുപിടിച്ച് പണം മോഷ്ടിച്ചതാണെന്ന് കരുതി ഉണ്ണിയുടെ അച്ഛൻ കുട്ടൻ്റെ കരണത്തടിക്കുന്നു .അടിയുടെ ആഘാതത്തിൽ കാതിൽ നിന്ന് ചോര വാർന്ന് ആശുപത്രിയിലാക്കുന്നു. തന്റെ കൂട്ടുകാരനായ കുട്ടനെ കാണുന്നതിന് വേണ്ടി ഉണ്ണിശങ്കുണ്ണി മാമനോടൊപ്പം സാധനങ്ങൾ വാങ്ങുവാൻ പോയ വഴി ആശുപത്രിയിൽ ചെന്ന് അവിടെ വെച്ച് തൻ്റെ കളിക്കൂട്ടുകാരനെ കണ്ടപ്പോൾ ഉണ്ണിക്ക് ഒത്തിരി സങ്കടം തോന്നി. തൻ്റെ കൂട്ടുകാരനെ സഹായിക്കുവാൻ തൻ്റെ കയ്യിൽ ഒന്നുമില്ലല്ലൊ എന്ന ചിന്ത അവനെ വല്ലാതെ അലട്ടി.ശങ്കുണ്ണി മാമൻ കുറച്ച് രൂപ കുട്ടൻ്റെ അമ്മയുടെ കൈയിൽ ഏല്പിച്ചു. എന്നിട്ട് തിരികെ പോരുമ്പോൾ ഉണ്ണിയുടെ മനസ്സ് വല്ലാതെ വേദനിച്ചിരുന്നു. ടൗൺ യാത്രയിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഐസ് ക്രീം വേണ്ടെന്ന് വെച്ച് ആ രൂപ കൂടി ഉണ്ണി കൂട്ടുകാരന് നൽകുന്നു. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയ കുട്ടൻ അമ്മയോടൊപ്പം പച്ചക്കറി വാങ്ങുവാൻ കടയിലെത്തി.അമ്മ പച്ചക്കറി വാങ്ങുന്ന സമയത്ത് കുട്ടൻ വീട്ടിലേക്ക് നടന്നു.പോകുന്ന വഴിയിൽ പോലീസ് സ്റ്റേഷൻ കണ്ടപ്പോൾ കുട്ടന് പേടി തോന്നി. വളരെ വേഗം വീട്ടിലേക്ക് നടന്നു.പെട്ടെന്ന് പൊന്തക്കാടിനടുത്ത് നിന്ന് ആഭരണങ്ങൾ അടങ്ങിയ ബാഗ് കിട്ടി. പെട്ടെന്ന് കുട്ടൻ്റെ മനസ്സിലേക്ക് ഒരിക്കൽ അമ്മയോടൊപ്പം പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ പോലീസുകാരൻ പറഞ കാര്യം ഓർമ്മ വന്നു. പോലീസ് കാരെ പേടിക്കണ്ട കാര്യമില്ലെന്നും അവർ നിയമ ലംഘനം നടത്തുന്നവരെ മാത്രമെ ശിക്ഷിക്കുകയുള്ളു എന്ന് പറഞ്ഞ കാര്യം ഓർമ്മ വന്നു.കുട്ടൻ ബാഗുമായി പോലീസ് സ്റ്റേഷനിലെത്തി. ബാഗ് അവിടെ ഏൽപിച്ചു.കുട്ടൻ തിരികെ വീട്ടിലേക്ക് പോയി. കുട്ടൻ വീട്ടിലെത്തിയപ്പോൾ അച്ഛൻ മരിച്ചിരുന്നു.ഇതേ സമയം ഉണ്ണിയുടെ അച്ഛനും അമ്മയും തിരികെ വന്നു ആദരണങ്ങൾ അടങ്ങിയ ബാഗ് നഷ്ടപ്പെട്ടിരുന്നു. പോലീസ് സ്‌റ്റേഷനിൽ പരാതി കൊടുത്തപ്പോൾ ആ ഭരണങ്ങൾ അടങ്ങിയ ഒരു ബാഗ് കുട്ടനെന്ന് പേരുള്ള ഒരു കുട്ടിയാണ് അവിടെ ഏൽപ്പിച്ചതെന്ന് അവർ പറഞ്ഞു. അത് ഉണ്ണിയുടെ കൂട്ടുകാരനായ കുട്ടനാണെന്നറിഞ്ഞ് തങ്ങളുടെ തെറ്റ് മനസ്സിലാക്കിയ ഉണ്ണിയുടെ അച്ഛനും അമ്മയും കുട്ടനെ തങ്ങളുടെ വീട്ടിലേക്ക് കൂട്ടികൊണ്ടു പോന്നു.
ഇതിൽ കൂട്ടുകാർ തമ്മിലുള്ള ശക്തമായ സ്നേഹ ബന്ധത്തിൽ പണത്തിനൊ പദവിക്കൊ സ്ഥാനമില്ലെന്നും സത്യസന്ധതയാണ് ജീവിതത്തിൽ ഏറ്റവും വലിയ സ്വഭാവ ഗുണമെന്നും സുരേന്ദ്രൻ സാർ ഈ കഥയിൽ കൂടി കാണിച്ച് തരുന്നു. കുട്ടികളുടെ മനസ്സിൻ്റെ നന്മയും കരുണയും വായിക്കുന്ന ഓരോ വ്യക്തികളിലേക്കും ആവാഹിക്കുവാൻ കഴിയുന്നു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തുറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തുറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം