ഗവ.എൽ.പി.എസ് .പട്ടണക്കാട്/അക്ഷരവൃക്ഷം/മയിലമ്മയെപഠിപ്പിച്ച പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
മയിലമ്മയെപഠിപ്പിച്ച പാഠം


ഒരിടത്ത് ഒരിടത്ത് വ൪ണ്ണമനോഹരമായ ഒരുലില്ലിക്കാട് ഉണ്ടായിരുന്നു.
അവിടെ പക്ഷികളും മൃഗങ്ങളും സന്തോഷത്തോടെ കഴിയുകയായിരുന്നു. എന്നാൽ മയിലമ്മ തന്റെപീലി വിടർത്തികൊണ്ട് താനാണ് ഈ കാട്ടിലെ സുന്ദരി എന്നുപറ‍ഞ്ഞ് അഹംകരിക്കുമായിരുന്നു. ഒരു ദിവസം അതുവഴി ഒരു കുയിൽ വന്നു.മയിലമ്മ കുയിലമ്മയെ കളിയാക്കി ഈ കാട്ടിലെ സുന്ദരീ ‍ഞാനാണ് നിനക്ക് ഒരു നിറം പോലുമില്ല. ഇതുകേട്ട് സങ്കടത്തോടെ കുയിലമ്മ പറന്നുപോയി.എനിക്ക്ഒരു കഴിവുംഇശ്വരൻ തന്നിട്ടില്ലെന്ന്കൂട്ടുകാരിയായ കാക്കമ്മയോട് പറഞ്‍ഞു ഇതുകേട്ട് ബുദ്ധിമതിയായകാക്കമ്മ പറ‍ഞ്ഞു ദൈവം ഓരോരുത്തർക്കും ഓരോ കഴിവാണ് കൊടുത്തിരിക്കുന്നത്. മയിലമ്മയ്ക് പീലിവിടർത്തി ആടാൻ കഴിയുന്നതുപോലെ നിനക്ക്മനോഹരമായി പാടാൻ കഴിയുംഎന്നുപറ‍ഞ്ഞ് ആശ്വസിപ്പിച്ചു. ഇതുകേട്ട കുയിലമ്മപോയിമയിലമ്മയോട് ചോദിച്ചു എന്നെപ്പോലെ മനോഹരമായിപാടാൻ കഴിയുമോഎന്നുചോദിച്ചുകൊണ്ട്പാടാൻതുടങ്ങി. ഇതുകേട്ട് മയിലമ്മആകെനാണം കെട്ടുതല താഴ്ത്തി .മയിലമ്മയ്ക്തെറ്റു മനസിലായി കുയിലമ്മയോട് ക്ഷമചോദിച്ചുപിന്നീട് അവർ നല്ലകൂട്ടുകാരായി

അനീന തെരേസ വർഗീസ്
4 ഗവ. എൽ. പി. എസ്. പട്ടണക്കാട്.
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ