ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി/അക്ഷരവൃക്ഷം/ഗളിവറുടെ യാത്രകൾ -2

Schoolwiki സംരംഭത്തിൽ നിന്ന്
ഗളിവറുടെ യാത്രകൾ -2

ഞാൻ വായിച്ച പുസ്തകത്തിന്റെ പേരാണ് ഗളിവറുടെ യാത്രകൾ. ഇത് എഴുതിയത് ജൊനാതൻസ്വിഫ്റ്റ് ആണ്. ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്ന് ഷാരോൺ ബുക്സ് ആണ്. ഇത് എന്റെ ഏഴാമത്തെ പിറന്നാളിന് വല്യമ്മയും വല്ല്യങ്കിളും വാങ്ങിത്തന്നതാണ്. ആറ് പുസ്തകങ്ങളാണ് അവർ വാങ്ങിത്തന്നത്. ഈ പുസ്തകത്തിലെ കഥാപാത്രങ്ങളിലൊരാണ് ഗളിവർ. ലില്ലിപ്പുട്ട് എന്ന ചെറിയ മനുഷ്യരുടെ രാജ്യത്തേയ്ക്കും ബ്രോബ്ഡിങ്ങ്നാഗ് എന്ന രാജ്യത്തേയ്ക്കും ലാപട്ട എന്ന പറക്കും ദ്വീപിലേയ്ക്കും ഗ്ലബ് ഡബ് ഗ്രിബ് എന്ന മന്ത്രവാദിനികളുടെ ദ്വീപിലേയ്ക്കും കുതിരകളുടെ ദ്വീപിലേയ്ക്കും ഗളിവർ നടത്തിയ യാത്രകളുടെ രസകരമായ കഥകളാണ് ഈ പുസ്തകത്തിലുള്ളത്. <
ഇംഗ്ലണ്ടിലെ ഒരു ഗ്രാമത്തിലാണ് ഗളിവർ ജനിച്ചത്. കപ്പലിലെ ഡോക്ടറായി ജോലി ചെയ്യാൻ ഗളിവർ തീരുമാനിച്ചു. അയാൾക്ക് കപ്പൽ യാത്ര ഇഷ്ടമായിരുന്നു. ആന്റിലോപ് എന്ന കപ്പലിൽ ഗളിവർ യാത്ര ആരംഭിച്ചു. <
കുറച്ചു ദിവസത്തെ യാത്രയ്ക്കുശേഷം കൊടുങ്കാറ്റിൽപെട്ട് കപ്പൽ തകർന്നു. രക്ഷപ്പെട്ട ഗളിവർ എത്തിയത് കുഞ്ഞന്മാരുടെ നാടായ ലില്ലിപ്പുട്ടിലാണ്. ഗളിവറെ ഉപദ്രവിക്കുന്നവരെ ഗളിവർ വെറുതെ വിട്ടതുകൊണ്ട് ഗളിവർ എല്ലാവർക്കും പ്രിയങ്കരനായി മാറി. കുറേ സംഭവങ്ങൾക്കുശേഷം ലില്ലിപ്പുട്ടിലെ രാജാവ് ഗളിവറുടെ കണ്ണുപൊട്ടിക്കാൻ തീരുമാനിച്ചു. ഗളിവർ അവിടെ നിന്ന് ഇംഗ്ലണ്ടിലെത്തി. <
അ‍‍ഡ്വഞ്ചർ എന്ന കപ്പലിലാണ് ഗളിവർ അടുത്ത യാത്ര പുറപ്പെട്ടത്. ഇന്ത്യയായിരുന്നു ലക്ഷ്യം. കൊടുങ്കാറ്റിൽ അകപ്പെട്ട കപ്പലിൽ നിന്ന് ഗളിവർ എത്തിപ്പെട്ടത് രാക്ഷസ മനുഷ്യരുടെ നാടായ ബ്രോബ്ഡിങ് നാഗ് എന്ന രാജ്യത്താണ്. അവിടെ നടന്ന കാര്യങ്ങൾ രസകരമായി പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. അവിടെ നിന്ന് ഒരു രാക്ഷസ കഴുകൻ ഗളിവറെ റാഞ്ചിയെടുക്കുകയും കടലിൽ ഇടുകയും ചെയ്തു. അതുവഴി വന്ന ഒരു ഇംഗ്ലണ്ടിലെ കപ്പൽ ഗളിവറെ രക്ഷപ്പെടുത്തി. <
ഗളിവറുടെ അടുത്ത യാത്ര ഹോപ് വെൽ എന്ന കപ്പലിൽ ഈസ്റ്റ് ഇൻ‍‍ഡീസിലേക്കായിരുന്നു. പക്ഷെ ഗളിവർ എത്തിച്ചേർന്നത് പറക്കും ദ്വീപായ ലാപട്ടയിലായിരുന്നു. ലാപട്ട ദ്വീപിൽ വലിയൊരു ഗവേഷണകേന്ദ്രമുണ്ട്. അവിടെ നിന്നും ഗളിവർ എത്തിച്ചേർന്നത് മന്ത്രവാദിനികളുടെ ദ്വീപായ ഗ്ലബ് ഡബ് ഡിബിലാണ്. അവിടെ നിന്ന് ജപ്പാൻ വഴി ഗളിവർ ഇംഗ്ലണ്ടിൽ തിരിച്ചെത്തി. <
ഗളിവർ തന്റെ നാലാമത്തെ കപ്പൽ യാത്ര അഡ്വഞ്ചർ എന്ന ചരക്കു കപ്പലിലാണ് നടത്തിയത്. കടൽകൊള്ളക്കാർ ആക്രമിച്ച കപ്പലിൽ നിന്നും രക്ഷപ്പെട്ട ഗളിവർ എത്തിച്ചേർന്നത് കുതിരകളുടെ രാജ്യത്താണ്. കുതിരവംശത്തിന്റെ പേര് ഹീംനസ് എന്നാണ്. അവരുടെ തൊഴിലാളികളായ വാലില്ലാത്ത വൃത്തികെട്ട കുരങ്ങന്മാരുടെ പേര് യാഹു എന്നാണ്. കുതിരദ്വീപിലെ താമസം മൂലം ഗളിവറുടെ സ്വഭാവം ആകെ മാറി. അവിടെ നിന്ന് മറ്റൊരു കപ്പലിൽ ഗളിവർ ഇംഗ്ലണ്ടിലെത്തി. പിന്നീടൊരിക്കലും ഗളിവർ ഒരു കപ്പൽ യാത്ര നടത്തിയില്ല. തൊണ്ണൂറ്റിയെട്ട് പേജുള്ള ഈ പുസ്തകം ഞാൻ ഒറ്റയിരുപ്പിന് വായിച്ചു തീർത്തു. അത്ര രസകരമാണീ പുസ്തകം

നെവിൻ ആന്റോ ഇമ്മാനുവൽ
II B ജി.എൽ.പി.സ്ക്കൂൾ, കടക്കരപ്പള്ളി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം