ഗവ.എൽ.പി.എസ് വെട്ടിപ്പുറം/അക്ഷരവൃക്ഷം/മഴക്കാല രോഗങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
മഴക്കാല രോഗങ്ങൾ


മഴക്കാല രോഗങ്ങൾ മഴക്കാലത്താണ് ആരോഗ്യത്തെ കടന്നാക്രമിക്കുന്ന പല രോഗങ്ങളും ഉണ്ടാകുന്നത്. മഞ്ഞപ്പിത്തം, മലേറിയ, കോളറ, ടൈഫോയ്ഡ്, എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയവയാണ് മഴക്കാലത്ത് കണ്ടുവരുന്ന പ്രധാന രോഗങ്ങൾ. കൊതുക്, ഈച്ച തുടങ്ങിയവയാണ് പ്രധാനമായും രോഗങ്ങൾ വ്യാപിപ്പിക്കുന്നത്. നാം അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് കപ്പ്, ചിരട്ട, ടിൻ തുടങ്ങിയവയിൽ കൊതുകുകൾ മുട്ടയിട്ടു വിരിയുന്നു. ഓടകളിലെയും സെപ്റ്റിക് ടാങ്കുകളിലെയും മലിന ജലത്തിൽ വളരുന്ന ക്യൂ ലക്ക്സ്, അനോഫിലസ് വിഭാഗത്തിൽപെട്ട കൊതുകുകളാണ് പ്രധാനമായും പകർച്ചവ്യാധികൾ പടർത്തുന്നത്.

   ശുചിത്വം കാത്തുസൂക്ഷിക്കുകയാണ് രോഗങ്ങളെ അകറ്റാനുള്ള പ്രതിവിധി.  വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചു എലി, ഈച്ച,  കൊതുക് തുടങ്ങിയവ പെരുകുന്നത് തടയാം.  വ്യക്തിശുചിത്വം,  ഭക്ഷണ ശുചിത്വം,  പരിസര ശുചിത്വം എന്നിവ ശീലമാക്കുക. വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള പാത്രം,  കുപ്പി,  ചിരട്ട തുടങ്ങിയവ കമഴ്ത്തിവയ്ക്കുക.  കൊതുകുകടി ഏൽക്കാതെ വ്യക്തിഗത സുരക്ഷ ഉറപ്പാക്കുക.  തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. മലിനജലത്തിൽ കുളിക്കുകയോ, കളിക്കുകയോ ചെയ്യരുത്.  ചപ്പുചവറുകൾ ഓടയിൽ വലിച്ചെറിഞ്ഞു മലിനജലം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കുക. ആഴ്ചയിൽ ഒരിക്കൽ ഡ്രൈ ഡേ അഥവാ ഉണക്കുദിവസം ആചരിക്കുക.  ആരോഗ്യപ്രവർത്തകരുടെ കൊതുക് നശീകരണ പ്രവർത്തനങ്ങളുമായി സഹകരിക്കുക.  ഇങ്ങനെ ആരോഗ്യകരമായ ജീവിതരീതി ഉറപ്പുവരുത്തേണ്ടത് നമ്മുടെയെല്ലാം ഉത്തരവാദിത്തമാണ്.
സിനാൻ
2 A ജി.എൽ.പി.എസ് വെട്ടിപ്പുറം
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം