ഗവ.എൽ.പി.എസ് ളാക്കൂർ/അക്ഷരവൃക്ഷം/കൊറോണയും പ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയും പ്രതിരോധവും


കൊറോണയും പ്രതിരോധവും

കൊറോണ എന്ന മാരക രോഗത്തിന് കാരണം ഒരു വൈറസ് ആണ് . കൊറോണ എന്നത് ലാറ്റിൻ വാക്ക് ആണ് . കിരീടം എന്ന് അർത്ഥം. ഒത്തിരി മുള്ളുകളുള്ള കിരീടം പോലിരിക്കും. ചൈനയിലെ വുഹാനിൽ ആണ് തുടക്കം . നാലുമാസം കൊണ്ട് എല്ലാ രാജ്യങ്ങളിലും ഇത് വ്യാപിച്ചു . നിലവിൽ ഒരുപാട് പേർക്ക് ഇത് ബാധിച്ചു . കുറേപ്പേർ മരിക്കുന്നതിന് ഇടയായി. കൊറോണയുടെ ലക്ഷണങ്ങൾ പനി, ചുമ, ശ്വാസംമുട്ടൽ തൊണ്ട വേദന എന്നിവയാണ് . ഈ ലക്ഷണങ്ങൾ ഒന്നും ചിലരിൽ കാണുകയുമില്ല. ജനസമ്പർക്കത്തിലൂടെയാണ് രോഗം പകരുന്നത് . പ്രതിരോധ മാർഗങ്ങൾ പനിയും ചുമയും ഉള്ളവർ ആശുപത്രിയിൽ എത്തുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല അല്ലെങ്കിൽ ടിഷ്യൂ ഉപയോഗിച്ച് ച്ച മുഖം മൂടുക, ഇടയ്ക്കിടെ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക, വീട്ടിൽനിന്ന് പുറത്തേക്ക് പോയിട്ട് വരുമ്പോൾ ഹാൻഡ് വാഷ് ഉപയോഗിക്കുക, പുറത്തേക്ക് പോകുന്നവർ മാസ്ക് ധരിക്കുക, ആളുകൾ തമ്മിലുള്ള സമ്പർക്കം ഒഴിവാക്കുക. എല്ലാവരും ഈ മാർഗങ്ങൾ ശീലിച്ചാൽ ഒറ്റക്കെട്ടായി ഈ രോഗത്തെ തുടച്ചുമാറ്റാം.

ദേവീകൃഷ്ണ എസ്
3 A ഗവ.എൽ.പി.എസ് ളാക്കൂർ
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Thomas M Ddavid തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം