ഗവ.എൽ.പി.എസ് അതിരുങ്കൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഗവൺമെൻറ് എൽ പി സ്കൂൾ അതിരുങ്കൽ സ്ഥിതി ചെയ്യുന്നു .ഈ പഞ്ചായത്തിലെ 3 ,4, 5 ,9 വാർഡുകളിലെയും അരുവാപ്പുലം പഞ്ചായത്തിലെ എട്ടാം വാർഡിലെയും കുട്ടികൾ പഠനത്തിനായി ഇവിടെ എത്തിച്ചേരുന്നു .1947 ഇൽ മേരി വില്ല എസ്റ്റേറ്റിൽ ശ്രീ എം.കെ .ഫിലിപ്പ് സൗജന്യമായി 50 സെൻറ് സ്ഥലത്ത് പുതിയ കെട്ടിടം പ്രവർത്തനം തുടങ്ങി. ഇതിൽ 15 സെൻറ് സ്ഥലം പാറയാണ്. ആയതിനാൽ ഈ സ്ഥലം ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കുന്നില്ല.സ്കൂൾ നിർമ്മാണത്തിന് നേതൃത്വം നൽകുവാൻ യശശരീരനായ എം .കെ. ഫിലിപ്പ് ,തെങ്ങും തറ മത്തായി ,തടത്തിൽ ചാണ്ടി ,വലിയ കാലായിൽ വേലായുധൻ എന്നിവർ രംഗത്തുണ്ടായിരുന്നു .

തുടക്കത്തിൽ ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായാണ് അധ്യയനം ആരംഭിച്ച് തുടർന്നു വന്നിരുന്നത്. 2010 മുതൽ പ്രീ പ്രൈമറി വിഭാഗം ആരംഭിച്ച 2012 അധ്യയന വർഷം മുതൽ ഗവൺമെൻറ് അംഗീകാരം ലഭിച്ചു .ലിനി.റ്റി.പി. അധ്യാപികയായും ശ്രീമതി സോണിയാ റെയ്ച്ചൽ മാത്യു ആയയായും പ്രവർത്തിച്ചുവരുന്നു