ഗവ.എൽ.പി.എസ്. ചൂരക്കോട്/അക്ഷരവൃക്ഷം/ കഥ സന്യാസിയുടെ ഉപദേശം

Schoolwiki സംരംഭത്തിൽ നിന്ന്
കഥ സന്യാസിയുടെ ഉപദേശം      
ഒരിടത്ത് ഒരു സന്യാസി താമസിച്ചിരുന്നു.  എപ്പോഴും വൃത്തിയായി മാത്രമേ നടക്കാറുള്ളൂ. സന്യാസി താമസിക്കുന്നതിന്ന്  അടുത്ത ഒരു കുളം ഉണ്ടായിരുന്നു. ഒരു ദിവസം രണ്ടുനേരം സന്യാസി ആ കുളത്തിൽ പോയി കുളിക്കും ആയിരുന്നു. അവിടെ ആരു വന്നാലും സന്യാസിയുടെ കാര്യം മാത്രമേ പറയുകയുള്ളൂ. അങ്ങനെയിരിക്കെ ഒരു ദിവസം അവിടെ ഒരുസഞ്ചാരി വന്നു.  കുളവും പരിസരവും വൃത്തികേടാക്കി. ഇത് കണ്ടപ്പോൾ സന്യാസി സഞ്ചാരി യോട് പറഞ്ഞു നമ്മൾ എത്ര വൃത്തിയായി നടക്കുന്നു അത്രയും ആയുസ്സും ആരോഗ്യവും നമുക്ക് ലഭിക്കും. എന്നാൽ അത് വകവയ്ക്കാതെ സഞ്ചാരി പ്രവർത്തനങ്ങൾ തന്നെ തുടർന്നു. ഒരു ദിവസം കുളത്തിൽ ഇറങ്ങുമ്പോൾ സഞ്ചാരിയുടെ കാലുകൾ മുറിഞ്ഞു. അത് വകവെക്കാതെ അയാൾ നടന്നു. സഞ്ചാരിയുടെ കാലുകൾ മുറിഞ്ഞു അതു വകവെക്കാതെ അയാൾ നടന്നു അങ്ങനെ സഞ്ചാരിയുടെ കാലിൽ മുറിവ് കാരണം അയാൾക്ക് നടക്കാൻ വയ്യാതെയായി. അയാളെ സന്യാസി ഒരു വൈദ്യുതി അടുത്തു കൊണ്ടുപോയി. വൈദ്യൻ പറഞ്ഞു. ഇയാളുടെ കാലിന് സ്വാധീനം നഷ്ടപ്പെട്ട് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.വൃത്തി  ഇല്ലായ്മയിൽ നിന്നാണ് സഞ്ചാരിക്ക് കാലിനുഇങ്ങനെ  പറ്റിയത് എന്ന് പറഞ്ഞു. അതുകേട്ട് സഞ്ചാരി അയാളുടെ തെറ്റുകൾ മനസ്സിലാക്കി. അയാളുടെ ഒരു കാല്  നഷ്ടമാവുകയും ചെയ്തു. ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാം ശുചിത്വം നമുക്ക് എത്രത്തോളം വലുതാണെന്ന്. 


അനന്യ
4 B ഗവ.എൽ.പി.എസ്. ചൂരക്കോട്/
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ