ഗവ.എൽ.പി.എസ്. ചന്ദനപ്പള്ളി/അക്ഷരവൃക്ഷം/ബില്ലു എന്ന നായ

Schoolwiki സംരംഭത്തിൽ നിന്ന്
 ബില്ലു എന്ന നായ    

ഒരിടത്ത് ഒരു പാവം കൃഷിക്കാരനുo ഭാര്യയും ഒരു കുട്ടിയും ജീവിച്ചിരുന്നു. അവർക്ക് ബില്ലു എന്നു പേരായ ഒരു വയസ്സൻ നായ ഉണ്ടായിരുന്നു. അതിന്റെ പല്ലെല്ലാം കൊഴിഞ്ഞിരുന്നു ഒരു ദിവസം ബില്ലു വിന്റെ കൂട്ടുകാരനായ ഒരു കുറുക്കൻ കാട്ടിൽ നിന്ന് എത്തി. പണ്ട് അവൻ ചെയ്തു കൊടുത്ത ഉപകാരത്തിന് പകരം സഹായം ചോദിച്ചാണ് അവൻ എത്തിയത്. ആവശ്യം ഇതായിരുന്നു."നിന്റെ യജമാനന്റെ ഓരോ ആടിനേയും ഞാൻ ഓരോ ദിവസം കൊണ്ടു പോകും. അത് നീ കണ്ടില്ല എന്ന് നടിക്കണം". "അതു പറ്റില്ല, എനിക്ക് എന്റെ യജമാനനെ ചതിക്കാൻ പറ്റില്ല" ബില്ലു പറഞ്ഞു ഒരു ദിവസം രാത്രി കുറുക്കൻ പതുങ്ങിപ്പതുങ്ങി വരുന്നത് ബില്ലു കണ്ടു. അവൻ ഉറക്കെ കുരയ്ക്കാൻ തുടങ്ങി.ബില്ലു വിന്റെ കുര കേട്ട് ഇറങ്ങി വന്ന യജമാനൻ ഒരു വടിയുമായി വന്ന് കുറുക്കനെ ഓടിച്ചു. "ഇതിനു ഞാൻ പകരം ചോദിക്കും" ഓട്ടത്തിനിടെ കുറുക്കൻ പറഞ്ഞു '. അടുത്ത ദിവസം രാവിലെ കുറുക്കൻ ഒരു കാട്ടുപന്നിയെ ബില്ലു വിന്റെ അടുത്തേക്ക് വിട്ടു. ബില്ലു കാട്ടിൽ ചെന്ന് കുറുക്ക നോട് മാപ്പ് പറയണം എന്നായിരുന്നു സന്ദേശം. അങ്ങനെ ബില്ലു കാട്ടിലേക്ക് പോകാൻ തീരുമാനിച്ചു. ബില്ലു വിന് കൂട്ടിന് ഒരു പൂച്ച കൂടെ പോയി. പൂച്ച ഒരു കാലിന് മുടന്തുള്ളതായി അഭിനയിച്ചു. പൂച്ച ചാടിച്ചാടി വരുന്നത് കുറുക്കനും പന്നിയും ദൂരെ നിന്നു കണ്ടു. പൂച്ചചാടുന്നത് കണ്ട് തങ്ങളെ പൂച്ച കല്ലു പറക്കിയെറിയുന്നതാണ് എന്നു വിചാരിച്ച് പേടിച്ച് കുറുക്കൻ ഒരു മരത്തിലും പന്നി ഒരു ചെടിയുടെ മറയിലും ഒളിച്ചു. പന്നിക്ക് അവിടെ പൂർണമായും ഒളിക്കാൻ കഴിഞ്ഞില്ല. എലിയാണെന്നു കരുതി പൂച്ച പന്നിയെ ആക്രമിക്കാനായി അടുത്തെത്തി. ഞാനല്ല നിങ്ങളുടെ യഥാർഥ ശത്രു മരത്തിയിരിക്കുന്ന ആളാണ് എന്നും പറഞ്ഞു പന്നി ഓടിയേ കളഞ്ഞു. ബില്ലുവും പൂച്ചയും മരത്തിന് മുകളിലേക്ക് നോക്കി പറഞ്ഞു. എന്താണ് നീ 'അവിടെ ചെയ്യുന്നത്. ഒളിച്ചിരിക്കാൻ നിനക്ക് നാണമില്ലേ'. ചീത്ത കൂട്ടുകാരനായതിനാലും പേടിച്ച് ഒളിച്ചതിനാലും കുറുക്കൻ നാണംകെട്ടു .എന്നാൽ ബില്ലു അവനെ ഒന്നും ചെയ്തില്ല. കുറുക്കൻ തന്റെ തെറ്റു മനസ്സിലാക്കി തല താഴ്തി നിന്നു. തന്റെ തെറ്റു മനസ്സിലാക്കി വീണ്ടും അവർ ചങ്ങാതിമാരായി .

ജോയൻ സാറാ അശോക്
3 A ഗവ.എൽ.പി.എസ്. ചന്ദനപ്പള്ളി
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ