ഗവ.എൽ.പി.എസ്. കോട്ടുകാൽ പുത്തളം/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ എന്റെ അനുഭവക്കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയുടെ പൂർവ്വികർ

മാർച്ച് മാസം .സ്കൂളിൽ വളരെ സന്തോഷത്തിന്റെ അനുഭവങ്ങൾ ഉണ്ടാക്കാം എന്ന് അധ്യാപകരും ഞാനും എന്റെ കൂട്ടുകാരും വിചാരിച്ചു. മാർച്ച് മാസത്തിൽ സ്കൂൾ അടയ്ക്കുന്നതിനു മുൻപ് പല കളികളും പലവിധത്തിൽ സദ്യകളും പലതരം സമ്മാനങ്ങളും ഒരുക്കാം എന്നും അധ്യാപകരുടെ കയ്യിൽ നിന്നും മറ്റ് വലിയ സ്ഥാനങ്ങളിൽ ഇരിക്കുന്ന ആൾക്കാരുടെ കയ്യിൽ നിന്നും സമ്മാനങ്ങൾ വാങ്ങണം എന്ന് വിചാരിച്ച് ഇരിക്കവേ പെട്ടെന്ന് ഒരു ദിവസം കൊറോണ എന്ന രോഗം ഞങ്ങളുടെ ആശ കളെയെല്ലാം നശിപ്പിച്ചു .എൻറെ നല്ലവരായ അധ്യാപകരെ കാണാൻ പറ്റാതായി.

എന്റെ കൂട്ടുകാരെ കാണാൻ പറ്റാതെയായി. പള്ളിയിൽ പോകാൻ പറ്റാതെയായി. ബന്ധുക്കളെ കാണാൻ പറ്റാതെയായി. എനിക്കെന്റെ പപ്പയുടെ കൂടെ റോഡിൽ പോലും ഒന്ന് ഇറങ്ങാൻ പറ്റാതെയായി . എന്തിന് ഏറെ പറയുന്നു. വീടിൻറെ അടുത്തുള്ള കൂട്ടുകാരെ ഒന്നു കാണാനോ കളിക്കാനോ പറ്റാതെയായി . പപ്പയ്ക്കും അമ്മയ്ക്കും ജോലി ഇല്ലാതെയായി. എൻറെ വീട്ടിൽ ദാരിദ്ര്യം വന്നുതുടങ്ങി. ഈ ഒരു അവസ്ഥ എനിക്ക് ഒട്ടും ഇഷ്ടമല്ല . ഇതാണ് എന്റെ കൊറോണ കാലത്തെ അനുഭവക്കുറിപ്പ്.

ഡാനിയൽ എസ് ആർ
3 ഗവ: എൽ പി എസ് കോട്ടുകാൽ പുത്തളം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം