ഗവ.എൽ.പി.എസ്. കിടാരക്കുഴി/അക്ഷരവൃക്ഷം/ ശുചിത്വത്തിന്റെ മഹത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വത്തിന്റെ മഹത്വം

ഒരു സുന്ദരമായ ഗ്രാമത്തിൽ രണ്ട് കുട്ടികളുണ്ടായിരുന്നു.ചിക്കു, ചിന്നു എന്നായിരുന്നു അവരുടെ പേരുകൾ.ചിക്കു വീടും പരിസരവും വൃത്തിയായി സൂക്ഷിക്കും. ചിന്നുവീടും പരിസരവും ശുചിയാക്കുകയേയില്ല. ഒരു ദിനം ചിക്കുവും ചിന്നുവും കളിക്കുകയായിരുന്നു. അപ്പോൾ ചിക്കു പറഞ്ഞു ചിന്നൂ വാ നമുക്ക് നിന്റെ വീടും പരിസരവും വൃത്തിയാക്കാൻ പോകാം. പക്ഷേ ചിന്നു അത് കേട്ടില്ല. കുറച്ച് ദിവസങ്ങൾക്ക് ശേഷം ആ ഗ്രാമത്തിലെ വൃത്തിഹീനമായി കിടന്ന വീടുകളിലെല്ലാം ഒരു രോഗം പടർന്നു പിടിച്ചു അവിടത്തെ ജീവ ജാലങ്ങളെല്ലാം ചത്തൊടുങ്ങി. ചിന്നുവിന്റെ വീട്ടിലെ കോഴികളും താറാവുകളും ആടുകളും ചത്തുപോയി. അപ്പോൾ ചിന്നു വിചാരിച്ചു ചിക്കു വീട് വൃത്തിയാക്കാൻ വിളിച്ചപ്പോൾ പോകേണ്ടതായിരുന്നു.

അശ്വജിത്ത് എ.
3 A ഗവ.എൽ.പി.എസ്. കിടാരക്കുഴി
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ