ഗവ.എൽ.പി.എസ്.പിരപ്പൻകോട്/അക്ഷരവൃക്ഷം/ആരാണമ്മേ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ആരാണമ്മേ കൊറോണ


കുട്ടു അവൻെറ കളികളിൽ മുഴുകിയിരിക്കുകയായിരുന്നു. അടുക്കളയിൽ നിന്ന് അമ്മയുടെ ശബ്ദം, പുറത്തിറങ്ങല്ലേ കുട്ടാ കൊറോണ വരും. പെട്ടെന്ന് കുട്ടൻ ഞെട്ടി കണ്ണും മിഴിച്ച് ചുറ്റിലും നോക്കി. എവിടെ അമ്മേ കൊറോണ, എനിക്ക് കാണാൻ കഴിയുന്നില്ലല്ലോ. അവൻ അത്ഭുതത്തോടെ പറഞ്ഞു. “ അത് അത്രയും ചെറുതാണ് കുട്ടാ , അതിനെ കാണാനെ ശക്തിയേറിയ സൂക്ഷമദർശിനി വേണം”. അകത്ത് ഫോണിൽ നോക്കി കൊണ്ടിരുന്ന ചേച്ചിയും പറഞ്ഞു പുറത്ത്നിന്ന് വന്ന് കൈയ്യും മുഖവും കഴികിക്കൊണ്ടിരുന്ന അച്ഛനും പറഞ്ഞു, അത് അത്രയും ചെറുതായോണ്ടാ കുട്ടാ ഇങ്ങനെ പരന്ന് പറന്ന് നടക്കുന്നത്. അതിന് മനുഷ്യദേഹം വേണം, ഇല്ലെങ്കിൽ അത് മൂന്നു ദിവസത്തിനകം ചത്തുപോകും. അതുകൊണ്ട് കുട്ടനിനി കൂട്ടംകൂടി കളിക്കുകയുമരുത്, ശുചിത്വം പാലിക്കുകയും വേണം. പറഞ്ഞതത്രയും മനസ്സിലായില്ലെങ്കിലും ഒന്ന് കുട്ടന് മനസ്ലിലായി, കൊറോണ അത്ര നിസ്സാരക്കാരനല്ല. വൈകുന്നേരം കുട്ടൻെറ കൂട്ടൂകാർ കളിക്കാനായി വന്നു .എന്നാൽ കുട്ടൻ കൊറോണയെപ്പറ്റി തൻെറ കൂട്ടുകാർക്ക് പറഞ്ഞ്കൊടുത്തു. അന്നേ ദിവസം കുട്ടൻ കൂട്ടുകാരോടൊപ്പം കളിച്ചില്ല. കൂട്ടുകാർക്കും കൊറോണയെപ്പറ്റി മനസ്സിലായി. തങ്ങളുടെ ലോകത്തിന് വിലക്ക് കൽപ്പിച്ച കൊറോണയെ തുരത്താൻ കുട്ടനും കൂട്ടുകാരും അച്ഛനമ്മമാരുടെ വാക്ക് അനുസരിക്കാൻ തീരുമാനിച്ചു. എന്നാലേ അവർക്ക് ഒരുമിച്ച് ചേർന്ന് കളിക്കാനാകൂ.


ശ്രീനന്ദ്.ടി.നായർ
4-B ഗവ.എൽ.പി.എസ്.പിരപ്പൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ