ഗവ.എൽ.പി.എസ്.കൊപ്പം/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

വായുവ‍ും വെള്ളവ‍ും വന‍‍ങ്ങള‍ും ജീവജാലങ്ങള‍ും നിറ‍‍‍ഞ്ഞതാണ് പരിസ്ഥിതി .നാം വസിക്ക‍ുന്ന ഭ‍‍ൂമി നമ്മ‍ുടെ അമ്മയാണ്. ഇവിടെ ജനിക്ക‍ുന്ന ഓരോ മന‍ുഷ്യന‍ും വേണ്ടതെല്ലാം ഭ‍ൂമി നമ‍ുക്കായി ഒര‍ുക്ക‍ുന്ന‍ു.വിവിധ തരത്തില‍ുള‍ള ജീവജാലങ്ങള‍ും പ‍ുഴകള‍ും സസ്യങ്ങള‍ും ഇവിടെ ഉണ്ട്. ഈ ഭ‍ൂമിയിൽ താമസിക്ക‍ുന്ന നാം എത്ര ഭാഗ്യവാൻമാരാണ്.

എന്നാൽ മന‍ുഷ്യന്റെ പ്രവ‍ർത്തികൾ പരിസ്ഥിതിയെ നശിപ്പിക്ക‍ുന്ന‍ു. പ‍ുഴകളിൽ മാലിന്യങ്ങൾ തള്ള‍ുന്ന‍ു. പാറകൾ പൊട്ടിക്ക‍ുന്ന‍ു, മരങ്ങൾ വെട്ടി നശിപ്പിക്ക‍ുന്ന‍ു.പാഴ് വസ്ത‍ുക്കൾ കത്തിച്ച് വായ‍ു മലിനമാക്ക‍ുന്ന‍ു. ഇതിന്റെ എല്ലാം അനന്തര ഫലമാണ് പ്രക‍ൃതിക്ഷോഭം. അത് പ്രളയമൊ മണ്ണിടിച്ചിലൊ ഉര‍ുൾപൊട്ടല‍ൊ ആകാം. അവിടെ ശക്തരായ മന‍ുഷ്യർ പരാജയപ്പെട‍ുന്ന‍ു.

അതിനാൽ ക‍ുട്ടികളായ നാം നമ‍ുക്ക് കഴിയ‍ുന്ന വിധത്തിൽ പ്രകൃതിയെ സംരക്ഷിക്കാം.

പ്ലാസ്റ്റിക്കിന്റെ ഉപയോഗം ക‍ുറച്ച് ത‍ുണി സഞ്ചികൾ ഉപയോഗിക്ക‍ുക

മരങ്ങള‍ും ചെടികള‍ും വീട‍ുകളില‍ും പാതയോരത്ത‍ും വച്ച‍ു പിടിപ്പിക്ക‍ുന്നതില‍ൂടെ ആഗോള താപനത്തെ ഒര‍ു പരിധി വരെ കുറയ്കാൻ കഴിയ‍ും.

നമ്മ‍ുടെ നാടിന്റെ ജീവ വായ‍ുവാണ് പ‍ുഴകൾ പ‍ുഴകളിൽ മാലിന്യം തള്ള‍ുന്നത് തടയാം

പരിസ്ഥിതിയ്ക് വലിയ കോട്ടം തട്ടാതെ വിധത്തിലാകണം ക‍ുന്ന‍ുകൾ ഇടിച്ച‍ു നിരത്ത‍ുന്നത‍ും വയല‍ുകൾ നികത്ത‍ുന്നത‍ും

പരിസ്ഥിതി സൗഹൃദ നയങ്ങളില‍ൂടെ നമ‍ുക്ക് നമ്മ‍ുടെ പ്രകൃതിയെ രക്ഷിക്കാം.പ്രകൃതിയേയ‍ും പ്രകൃതി വിഭവങ്ങളേയ‍ുംസംരക്ഷിക്ക‍ുമെന്ന് നമ‍ുക്ക് പ്രതിജ്‍ഞയെട‍ുക്കാം

ഭവ്യ ജി കിഷോ‍ർ
4 ഗവ.എൽ.പി.എസ്.കൊപ്പം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം