ഗവ.എൽ.പി.എസ്.ആറ്റിൻകുഴി/അക്ഷരവൃക്ഷം/സ്വപ്നതുല്യമെൻ പരിസ്ഥിതി

സ്വപ്നതുല്യമെൻ പരിസ്ഥിതി

ഈ കുറിപ്പ് നമ്മുടെ ജീവനുവേണ്ടി നാം ഓരോരോരുത്തരും ചെയ്യേണ്ട കരുതലുകൾ മാത്രം. കൂട്ടുകാരെ ദൈവത്തിന്റെ സ്വന്തം നാടായ കേരനിരകളാൽ സമൃദ്ധമായ നമ്മുടെ ഈ കൊച്ചുകേരള ഭൂമി എത്രമാത്രം മനോഹരമായിരുന്നു. പുഴകളും തോടുകളും പക്ഷി മൃഗാദികളും പൂവുകളും പൂമ്പാറ്റകളും വയലുകളും എല്ലാം ഇനി ഓർമകളിൽ മാത്രമായി അവശേഷിക്കാൻ ഏറെ നാൾ വേണ്ട . കാരണം മനുഷ്യൻ തന്നെ. നാം നമ്മുടെ പരിസ്ഥിതി വികൃതമാക്കുകയാണ് . അതുകൊണ്ടു കൂട്ടുകാരെ നമുക്ക് ഒന്ന് ചേർന്ന് പരിസ്ഥിതി മലിനമാകാതെ ചവറുകൾ വലിച്ചെറിയാതെ മരങ്ങൾ വച്ച് പിടിപ്പിച്ചും പുഴകളെ സംരക്ഷിച്ചും നമുക്ക് മുന്നേറാം. ഈ കരുതലുകളിലൂടെ കൊറോണ പോലുള്ള മാരക വൈറസുകളെ വൃത്തിയുള്ള പരിസ്തിയിൽ പുനർജനിക്കാതെ നമ്മുക്ക് തടയാനാകും . നാം ഓരോരുത്തരും ഉണർന്നു പ്രവർത്തിക്കേണ്ട സമയമായിരിക്കുന്നു .ഈ കൊറോണകാലത്തു നാം പ്രകൃത്യോയെ തിരിച്ചറിഞ്ഞു കഴിഞ്ഞു . കാരണം ഈ കാലയളവിൽ ഓരോരുത്തരും പ്രകൃതിൽ ഇറങ്ങാൻ തുടങ്ങി സ്നേഹിക്കാൻ തുടങ്ങി . ഇത് നല്ല സൂചനയാണ് . നാം വൈകീട്ടില്ല .സമയക്കുറവു വെറും വാക്കാണ് ." കരുതലാണ് വേണ്ടത് നാളേക്കായി "

മഹാലക്ഷ്‌മി
2 A ഗവൺമെൻറ് എൽ .പി .എസ് ആറ്റിൻകുഴി
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം