ഗവ.എസ്.വി.എൽ.പി.എസ്.ഏനാത്ത്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വടശ്ശേരി വീട്ടിൽ ശ്രീ ഗോപാലപിള്ള അവറുകൾ 102 വർഷങ്ങൾക്ക് മുൻപ് 1915-ൽ ഈ വിദ്യാലയം ആരംഭിച്ചു.
കവിയും സ്കൂൾ ഇൻസ്പെക്ടറായിരുന്ന ശ്രീ.എസ് സുബ്രഹ്മണ്യൻ പോറ്റിയോടുള്ള സ്നേഹബഹുമാനങ്ങൾ കാത്തു സൂക്ഷിക്കുന്നതിന് വേണ്ടി സുബ്രഹ്മണ്യ വിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന പേരു നൽകി.കുറെ കാലങ്ങൾക്കുശേഷം ഒരു ചക്രം പ്രതിഫലം വാങ്ങി സ്കൂൾ സർക്കാരിലേക്ക് വിട്ടു നൽകുകയും, ഇന്നറിയപ്പെടുന്ന ഗവൺമെന്റ് എസ് വി എൽ പി എസ് നിലവിൽ വരികയും ചെയ്തു.പ്രദേശത്തെ ഏറ്റവും പഴക്കമേറിയ ഈ വിദ്യാഭ്യാസ സ്ഥാപനത്തിൽ ആണ് സമസ്ത വിഭാഗം വിദ്യാർത്ഥികളും വിദ്യാഭ്യാസം നേടിയത്. ഈ വിദ്യാലയത്തിൽ നിന്നും വിദ്യാഭ്യാസം നേടിയവർ സമൂഹത്തിൽ ഉന്നത സേവനമനുഷ്ഠിച്ചവരും അനുഷ്ഠിക്കുന്ന വരും ഉണ്ട്.