ഗവ.എസ്.എൻ.വി.എൽ.പി.എസ്. കോവളം/അക്ഷരവൃക്ഷം/കൊറോണ കാഴ്ചകൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാഴ്ചകൾ

റോഡിന്റെ സൈഡിലാണ് എന്റെ വീട്. റോഡിലോട്ടു നോക്കിയാൽ നിറയെ വാഹനങ്ങൾ. ഒരു ദിവസം പ്രധാന മന്ത്രി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ റോഡിൽ വാഹനങ്ങൾ ഒന്നും കാണാനില്ല. കൊറോണ എന്ന മാരക രോഗത്തെ നേരിടാനാണത്. ആൾക്കാർ തമ്മിൽ അകലം പാലിക്കണം, കൈകൾ സോപ്പുപയോഗിച്ചു കഴുകണം, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം എന്നാൽ മാത്രമേ ഈ മഹാ രോഗത്തെ തടയാനാവു എന്നെനിക്കു മനസിലായി. ഞാനും വീട്ടിലെ എല്ലാവരും ഇതെല്ലാം ചെയ്യുന്നുണ്ട്. ഇപ്പോൾ ഞങ്ങൾ കൊറോണയെ നേരിടാനായി തുണി മാസ്കും ഉപയോഗിക്കുന്നു. കൂട്ടുകാരെ നിങ്ങളും ഇതെല്ലാം ചെയ്യണം. നമുക്ക് സാമൂഹിക അകലം പാലിച്ചു കൊണ്ടു തന്നെ ഒറ്റ കെട്ടായി ഈ രോഗത്തെ തുരത്താം.

നിള അനിൽ
4 A ഗവ.എസ്.എൻ.വി.എൽ.പി.എസ്. കോവളം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം