ഗവ.എസ്.എൻ.വി.എൽ.പി.എസ്. കോവളം/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
പേടിപ്പിക്കുന്ന കൊറോണ

കൊറോണയെ തുരത്താം
ലോകമെങ്ങും മഹാമാരിയായ്
പടരുന്ന മാരകമാം കൊറോണ
മാനുഷർ ഓരോന്നായി
ചത്തൊടുങ്ങി വൈറസിനാൽ
ടിവി തുറന്നാൽ കാണുന്നതത്രയും
ലോകമെങ്ങുമുള്ള മരണവർത്തകൾ മാത്രം
ആരവങ്ങളില്ല ആഘോഷങ്ങളില്ല
എങ്ങും വിജനമാം റോഡുകൾ മാത്രം
സാമൂഹിക അകലം പാലിക്കു മാനുഷരെ
കൈകൾ കഴുകു എപ്പോഴും
വീടും പരിസരവും വൃത്തിയാക്കിടു
വീട്ടിൽ തന്നെ ഇരിക്കൂ എപ്പോഴും
നമ്മളൊന്നായ് നിന്നെന്നാൽ
തുരത്താം മാരകമാം ഈ കൊറോണയെ
നമ്മളൊന്നായ് നിന്നെന്നാൽ
പടുത്തുയർത്താം പുതിയൊരു ലോകത്തെ
 

ദക്ഷിണ ഡി
4 A ഗവ.എസ്.എൻ.വി.എൽ.പി.എസ്. കോവളം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത