ഗവ.എസ്.എൻ.ഡി.പി.എൽ.പി.സ്കൂൾ കാരയ്ക്കാട്/അക്ഷരവൃക്ഷം/സ്വപ്നത്തിലെ കളിവീട്(കഥ)

Schoolwiki സംരംഭത്തിൽ നിന്ന്
സ്വപ്നത്തിലെ കളിവീട് 🏡

    ഒരിടത്തൊരു ഗൗരി എന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. അവൾക്ക് ഒരു വിഷമം ഉണ്ടായിരുന്നു.സ്കൂളിൽ എല്ലാവരും അവളെ കളിയാക്കുമായിരുന്നു. ഒരു ദിവസം അവൾ മുള കൂട്ടങ്ങൾക്ക് അരികിൽ പോയിരുന്നു കരഞ്ഞു.അപ്പോൾ അതിലൊരു മുള അവളോട് ചോദിച്ചു നീ എന്തിനാണ് കരയുന്നത്?? ഒരു മുള സംസാരിക്കുന്നത് കേട്ട് കുട്ടി മുള യോട് ചോദിച്ചു നീ ആരാണ്! ! ഞാൻ ഒരു മാന്ത്രിക മുളയാണ്. ഹേ മാന്ത്രിക മുളയോ അത്ഭുതത്തോടെ കുട്ടി ചോദിച്ചു . അതേ കുട്ടി ഞാൻ ഒരു മാന്ത്രിക മുളയാണ് . കുട്ടി എന്തിനാണ് കരയുന്നത്?? കുട്ടി പറഞ്ഞു എന്നെ സ്കൂളിൽ എല്ലാവരും കളിയാക്കുന്നു. മുള ചോദിച്ചു എന്തിനാ എല്ലാവരും നിന്നെ കളിയാക്കുന്നത്. ടീച്ചർ എല്ലാവരോടും നാളെ എന്തെങ്കിലും ഉണ്ടാക്കി കൊണ്ടുവരണം എന്ന് പറഞ്ഞു എന്നാൽ എന്തു ഉണ്ടാകണമെന്ന് എനിക്ക് അറിയില്ല . ഓ അതാണോ കാര്യം മുള പറഞ്ഞു .ഞാൻ നിന്നെ എൻറെ ചില്ലകൾ കൊണ്ട് മനോഹരമായ ഒരു കളിവീട് ഉണ്ടാക്കാൻ പഠിപ്പിക്കാം. അങ്ങനെ മുള തൻറെ ചില്ലകൾ കൊണ്ടും ഓലകൾ കൊണ്ടും ഒരു വീടുണ്ടാക്കാൻ പഠിപ്പിച്ചു. സന്തോഷം കൊണ്ട് തുള്ളിച്ചാടിയ കുട്ടി പെട്ടെന്ന് ഞെട്ടിയുണർന്നു . എവിടെ എൻറെ മുള വീട്. അമ്മേ അമ്മേ........... അമ്മ ഓടി വന്നു എന്തു പറ്റി മോളേ നീ വല്ല സ്വപ്നവും കണ്ടോ. കുട്ടി വിസ്മയത്തോടെ ചുറ്റും നോക്കി എവിടെ എൻറെ മാന്ത്രിക മുള എവിടെ എൻറെ മാന്ത്രിക വീട് എല്ലാം സ്വപ്നം ആയിരുനോ...... കുട്ടി അമ്മയോട് തൻറെ സ്വപ്ന കഥകളെല്ലാം പറഞ്ഞു കേൾപ്പിച്ചു. സന്തോഷത്തോടെ കുട്ടിയെ വാരിപ്പുണർന്ന് അമ്മ പറഞ്ഞു. അറിയണം എന്നുള്ള ആഗ്രഹം നമ്മുടെ മനസ്സിൽ ഉണ്ടെങ്കിൽ ഉറക്കത്തിൽ ആയാലും ആ അറിവ് നമ്മെ തേടി വരും.

ദേവനന്ദ
3 എ ഗവ.എസ്.എൻ.ഡി.പി.എൽ.പി.സ്കൂൾ കാരയ്ക്കാട്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ