ഗവ.എസ്.എൻ.ഡി.പി.എൽ.പി.സ്കൂൾ കാരയ്ക്കാട്/അക്ഷരവൃക്ഷം/തിരിച്ചറിവ് ഒരു സത്യം(കഥ)

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവ് ഒരു സത്യം

    അടുക്കള വാതിൽ ഭാഗത്ത്‌ ആണ് കുഞ്ഞു മീനു ഉള്ളത്. എന്റെ കുഞ്ഞി തത്ത. സ്കൂളിൽ പോകുമ്പോൾ എന്നും അവൾ ഉറക്കെ പറയും സൂക്ഷിച്ചു പോ. എല്ലാം എടുത്തോ. എന്നൊക്കെ. ആരും തിരക്ക് കൊണ്ട് അവളെ ശ്രെദ്ധിക്കുക പോലും ചെയ്തില്ല. എന്നാലും അമ്മയും ഞാനും സ്കൂളിൽ നിന്ന് വരുവോളം അവൾ വഴിയിൽ കണ്ണു മാറ്റാതെ കാത്തിരിക്കുമരുന്നു. ഞങ്ങൾ ആരും അവളോട്‌ മറുപടി പറഞ്ഞില്ല. അമ്മച്ചി മറക്കാതെ അവൾക്കു ആഹാരം കൊടുക്കും കൂട്ടിൽ ഒറ്റക് കലപില സംസാരിച്ചു നടക്കും. എന്നാൽ മാർച്ച്‌ 23 മുതൽ ഞങ്ങൾ എല്ലാവരും മീനു എങ്ങനെ ഈ കൊച്ചു കൂട്ടിൽ എന്ന വിഷമം അറിയുകയാണ്. ഇപ്പോൾ വീട്ടിൽ താരം മീനു ആണ്. അവളുടെ സംസാരം ആണ്. കൂട്ടിൽ നിന്ന് അവളെ എന്നിട്ടും തുറന്നു വിടാൻ ഒരു മടി. അവൾ ഞങ്ങളുടെ വീട്ടിൽ ഒരു അംഗം ആണല്ലോ. ലോക്ക്ഡൌൺ കഴിഞ്ഞു ഞങ്ങൾ പുറത്തു പോകും മീനു എന്നും ഈ കൂട്ടിൽ തനിയെ...

അക്ഷധ ഷൈമോൻ
2 എ ഗവ.എസ്.എൻ.ഡി.പി.എൽ.പി.സ്കൂൾ കാരയ്ക്കാട്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ