ഗവ.എച്ച് .എസ്.എസ്.പാട്യം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ഹൈജീൻ എന്ന ഗ്രീക്ക് പദത്തിനും സാനിറ്റേഷൻ എന്ന ആഗല പദത്തിനും വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കാണ് " ശുചിത്വം"ആരോഗ്യ ദേവതയായ ഹൈജിയയുടെ പേരിൽ നിന്നാണ് ഹൈജീൻ എന്ന വാക്ക് ഉണ്ടായിട്ടുള്ളത്. അതിനാൽ ആരോഗ്യം, വൃത്തി, ശുദ്ധി, എന്നിവ ഉപയോഗിക്കുന്ന തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നു.

പ്രാചീന കാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ ഉള്ളവരായിരുന്നു. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും പരിസര ശുചിത്വത്തിന്റെ കാര്യത്തിൽ നാം ഏറെ പുറകിലാണെന്ന് കൺ‌തുറന്നു നോക്കുന്ന ആർക്കും മനസ്സിലാക്കാവുന്നതാണ്. ആവർത്തിച്ചു വരുന്ന പകർച്ച വ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മയ്ക്കു കിട്ടുന്ന പ്രതിഫലം ആണെന്ന് നാം മനസ്സിലാക്കുന്നില്ല. വ്യക്തി ശുചിത്വം, ഗൃഹ ശുചിത്വം, പരിസര ശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യ ഘടകങ്ങൾ. ശുചിത്വ പരിപാലനത്തിന്ടെ പോരായ്മകളാണ് 90% രോഗങ്ങൾക്കും കാരണം ശക്തമായ ശുചിത്വ ശീല അനുവർത്തനം /പരിഷ്‌കാരങ്ങൾ ആണ് ഇന്നത്തെ സമൂഹത്തിനാവശ്യം

വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളെയും ജീവിത ശൈലി രോഗങ്ങളെയും പരമാവധി ഒഴിവാക്കുവാൻ കഴിയും.ം

കൂടെ കൂടെയും ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പിട്ടു കഴിക്കുന്നത്‌ വഴി വയറിളക്ക രോഗങ്ങൾ, വിരകൾ, കുമിൾ രോഗങ്ങൾ തുടങ്ങി ഇന്ന് ലോകത്താകമാനം പടർന്നുപിടിച്ച kovid 19 വരെ ഒഴിവാക്കാൻ സാധിക്കും. പൊതു സ്ഥല സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ടു കഴുകേണ്ടതാണ്. കൈയുടെ മുകളിലും വിരലുകളുടെ ഇടയിലും എല്ലാം സോപ്പും വെള്ളവും ഉപയോഗിച്ച് 20സെക്കന്റ്‌ സമയത്തേക്കെങ്കിലും ഉരച്ചു കഴിക്കുന്നതാണ് ശരിയായ രീതി. ഇതിലൂടെ ഹെർപിസ്, ഇൻഫ്ലുൻസ, HIV, globel pandemic ആയ കൊറോണ വൈറസിനെയും ചില ബാക്ടീരിയകളെയും പരമാവധി തടയാൻ സാധിക്കും. അതിനാൽ തന്നെ ശുചിത്വ ശീലങ്ങൾ പാലിക്കുക "HEALTH IS WEALTH"

നിയ രതീശൻ
9 എ ഗവ.എച്ച്.എസ്.എസ് പാട്യം
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം