ഗവ.എച്ച് .എസ്.എസ്.പാട്യം/അക്ഷരവൃക്ഷം/പ്രതിരോധത്തിലൂടെ നമുക്ക് അതിജീവിക്കാം
പ്രതിരോധത്തിലൂടെ നമുക്ക് അതിജീവിക്കാം
ഇന്ന് ലോകം അഭിമുഖീകരിക്കുന്ന രൂക്ഷമായ ഒരു പ്രശ്നമാണ് കൊറോണ വൈറസിൻ്റെ വ്യാപനം. കൊറോണ എന്ന ഭീകരൻ്റെ വായിൽ അകപ്പെട്ടിരിക്കുകയാണ് നാം. ഈ വൈറസിനെ തുരത്താനുള്ള പ്രധാന മാർഗം രോഗ പ്രതിരോധമാണ്. ഇതിനെ പ്രതിരോധിക്കാൻ സുസജ്ജമായ പ്രതിരോധ മാർഗങ്ങൾ നാം സ്വീകരിക്കേണ്ടതുണ്ട്. രോഗവ്യാപനവും രോഗപ്രതിരോധവും കണക്കിലെടുത്താണ് ഇപ്പോൾ രാജ്യം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്ക് ഡൗൺ എന്നത് രോഗ പ്രതിരോധത്തിൻ്റെ ഒരു സവിശേഷ ഘട്ടമാണ്. രാജ്യം മുഴുവൻ ലോക്ക് ഡൗൺ ആയതോടെ ജനങ്ങൾ തമ്മിലുള്ള സമ്പർക്കം പൊതുവെ കുറഞ്ഞു വരുന്നു. അതിനാൽ രോഗത്തെ പ്രതിരോധിക്കാനും വളരെ ഉദാത്തമായി കഴിയുന്നു. രാജ്യങ്ങൾ ലോക്ക് ഡൗൺ നടപടി തുടരുന്നതിനാൽ മരണനിരക്ക് കുറയുകയും രോഗമുക്തരുടെ എണ്ണം കൂടുകയും ചെയ്യുന്നു. സർക്കാർ മുന്നോട്ടു വെച്ച രോഗ പ്രതിരോധ മാർഗ്ഗമാണ് ലോക്ക് ഡൗൺ. എന്നാൽ നാം നിർബന്ധമായും പാലിക്കേണ്ട പ്രതിരോധ മാർഗങ്ങൾ അനവധിയാണ്. രോഗപ്രതിരോധത്തിൻ്റെ ഭാഗമായി വ്യക്തികൾ തമ്മിൽ ശാരീരിക അകലം പാലിക്കേണ്ടതുണ്ട്. കൂടാതെ അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നത് ഒഴിവാക്കുകയും മുഖകവചങ്ങൾ ഉപയോഗിക്കുകയും വേണം. ആഘോഷങ്ങൾ, ഉത്സവങ്ങൾ, വിവാഹങ്ങൾ തുടങ്ങിയവയിൽ പങ്കെടുക്കുന്നത് സ്വയം ഒഴിവാക്കണം. എല്ലാ നിബന്ധനകളും നാം പാലിച്ചുവെന്ന് അഭിമാനിക്കാം. വീടുകളിൽ കഴിയുമ്പോഴും സാനിറ്റൈസറോ സോപ്പും വെള്ളവുമോ ഉപയോഗിച്ച് ഇടക്കിടെ കൈകൾ വൃത്തിയാക്കണം. ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ കർശനമായി പാലിക്കുക. അവശ്യ സാധനങ്ങൾ നേരിട്ട് പോയി വാങ്ങുന്നത് ഒഴിവാക്കി സന്നദ്ധ പ്രവർത്തകരുടെ സേവനം തേടുക. രോഗബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കുന്നത് രോഗവ്യാപനം തടയുന്നതിന് സഹായകമാകും. വൈറസ് ബാധയുള്ള പ്രദേശങ്ങൾ അണുവിമുക്തമാക്കുന്നതും പ്രദേശങ്ങളിൽ ഹാൻ്റ് വാഷോ സോപ്പോ വെക്കുന്നതും പ്രതിരോധത്തെ മറ്റൊരു ഘട്ടത്തിലേക്ക് നയിക്കും.. രാജ്യത്ത് വൈറസ് വ്യാപനം തടയുന്നതിനായി ഗവൺമെൻ്റ് പുറപ്പെടുവിച്ച നി ബന്ധനകൾ കർശനമായി അനുസരിക്കുകയും വൈറസിനെ അതിജീവിക്കാനുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്യുക. എല്ലാവരും വീടുകളിൽ തന്നെ കഴിയാൻ പരമാവധി ശ്രദ്ധിക്കൂ. അങ്ങനെ ഈ ഓരോ രോഗപ്രതിരോധ മാർഗ്ഗത്തിലൂടെയും നമുക്ക് അതിജീവിക്കാം ഈ കൊറോണ എന്ന മഹാമാരിയെ..
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം