ഗവ.എച്ച് .എസ്.എസ്.ചുണ്ടങ്ങാപൊയിൽ/അക്ഷരവൃക്ഷം/ കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്
രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ലോകം ഒന്നടങ്കം അഭിമുകീകരിച്ചുകൊണ്ടിരിക്കുന്ന ഏററവും വലിയ വെല്ലുവിളിയാണ് കോവ്ഡ് 19 .ജനിതക മാററം സംഭവിച്ച കൊറോണ വൈറസുകളാണ് കോവിഡ് 19എന്ന രോഗത്തിനു കാരണം .2019നവംബർ 17 ന് ചൈനയിലെ ഹ്യുബെ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിലാണ് കോവിഡ് 19 ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത് . വുഹാനിൽ പൊട്ടിപുറപ്പെട്ട ഈ വൈറസ് ലോക രോജ്യങ്ങളിലേക്കെല്ലാം പടർന്നുപിടിക്കുകയാണ്. 2020 മാർച്ച് 11ലോകാരോഗ്യ സംഘടന കോവിഡ് 19 ലോക മഹാമാരിയായയി പ്രഖ്യാപിച്ചു . 1918 ൽ സ്പാനിഷ് ഫ്ളൂ എന്ന മഹാമാരിയുടെ നൂററിരണ്ടാം വർഷത്തിലാണ് കൊറോണ ലോകമെങ്ങും പടർന്ന് പിടിച്ചത് .

കൊറോണ ഭീതി പരന്നപ്പോൾ ഓപ്പം തന്നെ ഒട്ടേറെ ഗൂഢാലോചന സിദ്ധാന്തങ്ങളും ഉണ്ടായിട്ടുണ്ട്. ജൈവായുധ യുദ്ധത്തിന്റെ ഭാഗമായി അമേരിക്ക ഉണ്ടാക്കിവിട്ട വൈറസാണ് , ചൈനയിലെ ലാബിൽ നിന്ന് പുറത്തു വന്ന ദുഷ്ട വൈറസാണ് എന്നിങ്ങനെ ഏറെ കഥകൾ പ്രചാരത്തിലുണ്ട്. സത്യം പറഞ്ഞാൽ ഇത്തരം വൈറസ് പകർച്ചകൾ ആരുടേയും ഇടപെടലില്ലാതെ സ്വാഭാവകമായി സംഭവിക്കാവുന്നതേയുളളൂ . ഈ കൊറോണാ വൈറസിനു മരുന്നു കണ്ടെത്താനുളള നെട്ടോട്ടത്തിലാണ് ലോകം . ലോകം മുഴുവൻ ഇന്ന് ഈ പകർച്ചവ്യാധിയുടെ മുൾമുനയിൽ നിൽക്കുകയാണ്. ലോകത്തെ ഒരു വിധം രാജ്യങ്ങളിലേക്കെല്ലാം ഈ വൈറസ് പകർന്നു കഴിഞ്ഞു . ആദ്യം തന്നെ വൈറസിനെ പിടിച്ചുകെട്ടാനുളള വഴികൾ സ്വീകരിക്കാത്തതാണ് പല രാജ്യങ്ങളിലും ഈ വൈറസ് രൂക്ഷമാവാൻ കാരണം .നക്ഷത്ര ആശുപത്രികളും വൻകിട കമ്പനികളുടെ ആരോഗ്യ ഇൻഷുറൻസ് സംവീധാനവുമെല്ലാം കൊറോണയ്‍ക്കു മുൻപിൽ പരാചയപ്പെട്ടു നിൽക്കുകയാണ് . പല രാജ്യങ്ങളും സമ്പൂർണ്ണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിട്ടുണ്ട് . വിമാന സർവീസുകളും ട്രെയിൻ ഗതാഗതങ്ങളും പൊതുഗതാഗതങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം അടച്ചിരിക്കുകയാണ്. ഇന്ത്യയും പൂർണ്ണമായും ലോക്ക് ഡൗണിലാണ് .അമേരിക്കയടക്കമുളള വികസിത രാജ്യങ്ങൾ കൊറോണ വൈറസ് ബാധയിൽ ഉലയുകയാണ് . ലോകം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് . പലയിടത്തും ചികിത്സയിലാകുന്ന കാലതാമസവും മരണത്തിന് കാരണമാകുന്നു . ഇപ്പോൾ തന്നെ മരണ സംഖ്യ ഒന്നര ലക്ഷത്തോടടുക്കുകയാണ്.രോഗ ബാധിതർ ഇരുപത് ലക്ഷം കവിഞ്ഞു.പല രാഷ്ട്രങ്ങളിലും ഈ വൈറസ് നിയന്ത്രണാധീതമായി കഴിഞ്ഞു. ഓരോ ദിവസം കഴിയുന്തോറും മരണ സംഖ്യയും രോഗബാധിതരുടെ എണ്ണവും കൂടുകയാണ് . ലോകമെങ്ങും അനിശ്ചിതത്വം തുടരുകയാണ് . ഈ പ്രതിസന്ധി എത്ര നാൾ …….? അതിനാർക്കും ഉത്തരമില്ല. എപ്പോൾ ഈ വൈറസിനെ നിയന്ത്രണവിധേയമാക്കാന കഴിയും എന്ന കാര്യത്തിൽ ആർക്കും കൃത്യമായ ഉത്തരം നൽകാൻ കഴിയുന്നില്ല . ജനിതക മാററം സംഭവിക്കുന്ന വൈറസാണ് പലയിത്തും രോഗം പടർത്തുന്നത് . ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്ത് എത്തുമ്പോൾ വൈറസിന്റെ മട്ടും ഭാവവുമെല്ലാം മാറിയേക്കാം. അതുകൊണ്ടുതന്നെ ചിലപ്പോൾ ഇററലിയിലോ , സ്പെയിനിലോ ഒക്കെ ഉപയോഗിച്ച വാക്സിൻ ആയിരിക്കില്ല ഇന്ത്യയിൽ ഉപയോഗിക്കേണ്ടി വരിക. ഇതൊക്കെ കൊണ്ടുതന്നെ വാക്സിൻ എന്നുളളത് കൊറോണക്കെതിരെയുളള പെട്ടെന്നുളള പരിഹാര മാർഗ്ഗമല്ല. ഏററവും കൂടുതൽ ജനസാന്ദ്രതയുളളതും ജനസംഖ്യയിൽ രണ്ടാമതുമായ നമ്മുടെ രാജ്യത്ത് രോഗ ബാധിതരുടെ എണ്ണവും മരണനിരക്കും ഇപ്പോൾ മററു രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്. എന്നാൽ ഇതിൽ എപ്പോൾ വേണമെങ്കിലും വ്യതിയാനം സംഭവിച്ചേക്കാം. സാമൂഹിക അകലം പാലിക്കലാണ് കൊറോണയെ തുരത്താനുളള ഏക മാർഗ്ഗം . അതുകൊണ്ടു തന്നെയാണ് പല രാജ്യങ്ങളും ലോക്ക് ഡൗൺ പ്രഖ്യപിച്ചത് . ലോക്കഡൗൺ പ്രഖ്യാപിച്ചതോടെ എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുകയാണ് . കൊറോണയ്ക്കുുമുമ്പ് എപ്പോഴും പുറത്തിറങ്ങി നക്കുന്ന, ഹോട്ടൽ ഭക്ഷണത്തെആശ്രയിക്കുന്ന , എന്തിനും ഏതിനും പുതു രീതികൾ തേടുന്ന മനുഷ്യർ അതിനൊന്നും കഴിയാതെ വീട്ടിൽ തന്നെ കഴിയുകയാണ് . ഇതൊന്നുമില്ലാതെ തന്നെ മനുഷ്യജീവിതം സാധ്യമാണെന്ന് കൊറോണ വൈറസ് നമ്മെ പഠിപ്പിക്കുകയാണ്. വാഹന ഉപയോഗം ഗണ്യമായി കുറഞ്ഞതോടെ അന്തരീക്ഷ മലിനീകരണം വൻതോതിൽ കുറഞ്ഞു.ഇങ്ങനെ കൊറോണ ഉണ്ടാക്കിയ മാററങ്ങളും ഏറെയാണ്. മഹാമാരിക്കു മുൻപിൽ ലോകം പകച്ചു നിൽക്കുമ്പോൾ സ്വാഭാവികമായും അതിനെ മറികടക്കുവാനുളള മാർഗ്ഗങ്ങൾ ആരായും.അങ്ങനയേ മനുഷ്യരാശിക്ക് മുന്പോട്ടു പോകാൻ കഴിയൂ .അതി സൂക്ഷമമായ ആ വൈറസ് ലോകത്തിന് ഏൽപ്പിച്ച ആഘാതം എത്രയെന്ന് പറയാൻ നമുക്ക് കഴിയില്ല. അജയ്യമെന്ന് കരുതിയിരുന്ന പല അഹങ്കാരങ്ങളും മൂക്കും കുത്തി വീണിരിക്കുന്ന. ഈ മഹാമാരി വുഹാനിലെ മാംസ ചന്തയിലെ ഇറച്ചി തുണ്ടിൽ നിന്ന് ആരംഭിക്കുന്നതല്ല. ആ ഇറച്ചി തുണ്ടിൽ അതെങ്ങനെ വന്നു ? സ്വന്തം ജീവിതത്തോടും ചുററുപാടുകളോടും മനുഷ്യൻ കാണിക്കുന്ന സമീപനവുമായി ഇതിനു ബന്ധമുണ്ട്. നാം പ്രകൃതിയോടു പുലർത്തിയ കുററകരമായ നെറികേടുകളാണ് ഭൂമിയിൽ ഈ സ്ഥിതിവിശേഷമുണ്ടാക്കിയത്. ഇതിന്റെ ഫലമായി ഇന്നോളമറിയാത്ത വൈറസുകൾ ഇനിയും പൊട്ടിപുറപ്പെട്ടേക്കാം. തീർച്ചയായും ഈ കഠിന പരീക്ഷണത്തെ നാം മറികടക്കുക തന്നെ ചെയ്യും. കോവിഡ് 19 നെ പിടിച്ചുകെട്ടാനുളള മാർഗ്ഗംശാസ്ത്രത്തിന്റെ കരുത്തിൽ മനുഷ്യൻ കണ്ടേത്തും .അതിനർത്ഥം പകർച്ചവ്യാധികൾക്ക് അന്ത്യമായി എന്നല്ല. പുതിയ അതിജീവന ശേഷിയുമായി വൈറസുകളും അവ സൃഷ്ടിക്കുന്ന പകർച്ചവ്യാധികളും വീണ്ടും എത്തിയേക്കാം . അന്തരീക്ഷ താപനത്തിന്റെ തോത് മാറാത്ത കലത്തോളം തുടർക്കഥ പോലെ ഇത്തരം ദുരന്തങ്ങൾ നമ്മുടെ മേൽ വന്നു പതിക്കും . നാം ഈ കൊവിഡ് മഹാമാരിയെ പിടിച്ചു കെട്ടുക തന്നെ ചെയ്യും . നമുക്ക് പ്രതീക്ഷിക്കാം ഒരു നല്ല നാളേക്കായ്

ഗംഗ . പി. എ
8 എ ജി.എച്ച്.എസ്.എസ്.ചുണ്ടങ്ങാപ്പൊയിൽ
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം