ഗവ.എച്ച് .എസ്.എസ്.ചുണ്ടങ്ങാപൊയിൽ/അക്ഷരവൃക്ഷം/മറക്കാനാവാത്ത കൊറോണക്കാലം
മറക്കാനാവാത്ത കൊറോണക്കാലം ഇപ്പോൾ കൊറോണ എന്ന മഹാമാരി ഈ ലോകം തന്നെ കീഴടക്കിയിരിക്കുകയാണ്.ലോക്ക് ഡൗൺ എന്ന പുതിയ സംവിധാനത്തിലൂടെ ഇന്ന് എല്ലാവരും വീടുകളിൽ തന്നെ കഴിയുകയാണ്.ടെൿനോളജി ആകാശംമുട്ടെ വളർന്നിട്ടും നമ്മൾക്ക് കൊറോണയുടെ മുൻപിൽ മുട്ടു മടക്കേണ്ടി വന്നിരിക്കുന്നു.കൊറോണയുടെ ഭയാനകമായ മുഖം അന്നാണ് ഞാൻ കണ്ടത്.എന്നെ ഏററവും അധികം വേദനിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത വാർത്ത.
കൊറോണ രോഗികളെ പരിചരിക്കുന്നതിനിടയിൽ രോഗം പകർന്ന ഒരു ഡോക്ടർ , മരണം തൊട്ടടുത്ത് എത്തി എന്ന് അറിഞ്ഞപ്പോൾ തന്റെ ഭാര്യയേയും കുഞ്ഞുങ്ങളേയും വീട്ടിന്റെ ഗേററിനടുത്ത് നിന്ന് നോക്കി കാണുന്ന ഒരു ചിത്രം .ആരുടേയും കരളലിയിക്കുന്ന ഒരു ചിത്രം. ഒന്നും മിണ്ടാനാവാതെ തന്റെ കുഞ്ഞുങ്ങളെ ഒന്നു തലോലിക്കാൻ പോലും ആവാതെ നിൽക്കുന്ന ഒരച്ഛന്റെ അവസാനക്കാഴ്ച . ഈ കാഴ്ച കണ്ട് പലരും കണ്ണീർ അണിഞ്ഞിട്ടുണ്ടാവും.എത്ര കാലം കഴിഞ്ഞാലും മനസ്സിൽ മായാതെ കിടക്കുന്ന ഒരു ചിത്രം ,മറക്കാനാവാത്ത ചിത്രം .
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം