കവിത ( പരിസ്ഥിതി )
--------------------
നാളേക്കായി കരുതാം
----------------------------
ഒരു തൈ നടുന്നു നാം
നാളേക്കുവേണ്ടി
ഇവിടെയീ മണ്ണിൽ ജീവിച്ചിടാൻ ( 2)
വീണ്ടെടുത്തീടണം നമ്മളീ നാടിനെ
മാലിന്യമുക്തമതാക്കിടുവാൻ ( 2)
പൂർവികരോതിയ പാഠങ്ങളൊക്കെയും
ജീവിതത്തിലേക്ക് നയിപ്പു നമ്മെ ...
മർത്യന്നുമാത്രമായു - ള്ളതല്ലീ ഭൂമി
എന്നുള്ള യാഥാർഥ്യം കേൾക്കുക നാം
പുഴകളെ കേൾക്കുക മരങ്ങളെ ഓർക്കുക
എല്ലാത്തിനെയും സ്നേഹിക്ക നമ്മൾ.
മാലിന്യ മുക്തി നാം നേടുന്ന
നാളേക്കായി കരുതലോടെങ്ങനെ കാത്തിരിക്കാം........
----------------------