ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/അക്ഷരവൃക്ഷം/ചൂരല്മാഷ്

Schoolwiki സംരംഭത്തിൽ നിന്ന്
ചൂരല് മാഷ്

മുടങ്ങാതെ അസംബ്ലിയിൽ പങ്കെടുക്കണമെന്ന് ചൂരൽ ഗോപാലൻ മാഷിന് നിർബന്ധമായിരുന്നു. അല്ലെങ്കിൽ മാഷിന്റെ ചൂരൽ ഞങ്ങളുടെ കുഞ്ഞിളം കൈയിൽ പതിയും എന്നുറപ്പാണ്. അങ്ങിനെയിരിക്കെ ക്ലാസിലെ മഹാവികൃതിയായ രാജു ഇന്ന് അസംബ്ലിയിൽ എത്തിയില്ല. എല്ലാവരും അസംബ്ലി കഴിഞ്ഞെത്തിയപ്പോൾ വികൃതിക്കാരനതാ ക്ലാസിൽ. ആദ്യം ഓടിയെത്തിയ അവന്റെ സുഹൃത്തുക്കൾ കിതപ്പുമാറാതെ അവനോടു ചോദിച്ചു -"എന്താടാ നീ അസംബ്ലിയിൽ വരാഞ്ഞേ?". അപ്പോഴേക്കും ചൂരല്മാഷ് ചൂരലുംചുഴറ്റി എത്തിയിരുന്നു. എന്താടാ അവിടൊരു ബഹളം????? കുട്ട്യോള് എല്ലാരും ഓടി അവരവരുടെ ഇരിപ്പിടങ്ങളിൽ ഇരുന്നു. "മാഷേ രാജു അസംബ്ലീല് വന്നില്ല." മാഷ് ഉണ്ടക്കണ്ണുരുട്ടി ചൂരലും വീശി രാജുവിന്റെ അടുത്തെത്തി കാരണം അന്വേഷിച്ചു. മാഷിന്റെ ചൂരൽ നോക്കിക്കൊണ്ട് വിക്കി വിക്കി അവൻ പറഞ്ഞു. "മാഷേ...അസംബ്ളിയിൽ വരാനിറങ്ങുമ്പോഴാണ് ക്ലാസ് ആകപ്പാടെ കടലാസ് കീറിയിട്ട് വൃത്തികേടായി കണ്ടത്. ഞാനിവിടിരുന്ന് വൃത്തിയാക്കുകയായിരുന്നു. അപ്പോഴേക്കും അസംബ്ലി കഴിഞ്ഞു. മാഷ് ചോദിക്കാറില്ലേ വൃത്തിഹീനമായ സ്ഥലത്തുനിന്നു എങ്ങനെയാണ് പഠിക്കാനുള്ള ആരോഗ്യ മുണ്ടാവുക എന്ന്... തെറ്റായിപ്പോയെങ്കിൽ മാഷ് എന്നെ ശിക്ഷിച്ചോളൂ..." മാഷിന്റെ കണ്ണു നിറഞ്ഞു. ഞാൻ നിന്നെ ശിക്ഷിക്കയില്ല. നിന്നെപ്പോലെയുള്ള കുട്ടികളുടെ അധ്യാപകനാവുന്നതിൽ ഞാൻ അഭിമാനിക്കുന്നു എന്നും പറഞ്ഞ് കണ്ണുതുടച്ചുകൊണ്ട് മാഷ് ക്ലാസിൽ നിന്നും ഇറങ്ങിപ്പോയി.

ഹന്നത്ത് പി.കെ.
എട്ട് H ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ