ഗവ.എച്ച് .എസ്.എസ്.കതിരൂര്/അക്ഷരവൃക്ഷം/പ്രതിരോധിച്ചൂടെ ഈ കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിച്ചൂടെ ഈ കൊറോണയെ

2019 ഡിസംബറിലാണ് കൊറോണ എന്ന വൈറസിനെ നാം ആദ്യമായി അറിയുന്നത് . വൈറസ് പടർന്ന രാജ്യമാണ് ചൈന . നിങ്ങൾക്കറിയാൻ കഴിയും ലോക ജനസംഖ്യയിൽ തന്നെ ഒന്നാമത് നിൽക്കുന്ന രാജ്യമാണ് ചൈന. ആ രാജ്യത്ത് ഇന്ന് ജനങ്ങൾ കുറഞ്ഞു കുറഞ്ഞു വരുന്നു. ഞാൻ അധികം എഴുതി നീട്ടുന്നില്ല. എന്റെ വിഷയം ഇതാണ് നമുക്ക് പ്രതിരോധിച്ചൂടെ ഈ കൊറോണയെ? ഇത് നമ്മൾ നമ്മളോട് തന്നെ ചോദിക്കുക. അതിനുള്ള ഉത്തരം നമുക്ക് തന്നെ കിട്ടും. അതിലേറ്റവും മുഖ്യം സാമൂഹിക അകലം പാലിക്കുക എന്നതാണ് . അതിൽ കൂടെ മാത്രമേ നമുക്കീ വൈറസിനെ നിയന്ത്രിക്കാൻ കഴിയൂ .കുറച്ചുനാളത്തെ അകലം ഭാവിയിൽ നമ്മെ കൂടുതൽ അടുപ്പിക്കും.
1. അനാവശ്യമായി ആരും തന്നെ പുറത്തിറങ്ങരുത്
2. വളരെ അത്യാവശ്യത്തിന് പുറത്തുപോകുന്നുവെങ്കിൽ മാസ്ക് ധരിക്കുക.
3. പുറത്തുപോയി വന്ന ശേഷം വൃത്തിയായി കുളിക്കുക.
4. 20 സെക്കൻറ് കൈകൾ ശുചിയാക്കുക.
5. ആളുകൾ കൂടുന്ന സ്ഥലത്തെ സന്ദർശനം ഒഴിവാക്കുക. വൃത്തിയിലൂടെയും സാമൂഹിക അകലത്തിലൂടെയും നമുക്ക് നമ്മളെയും നമ്മുടെ നാടിനെയും സംരക്ഷിക്കാം രാപ്പകൽ ഭേദമില്ലാതെ നമുക്ക് വേണ്ടി കഷ്ടപ്പെടുന്ന ഒരു പാടു പേർക്കു വേണ്ടി നമുക്ക് നമ്മളാകാൻ കഴിയുന്ന ഈ കാര്യങ്ങളെങ്കിലും ചെയ്തുകൂടെ.......

ഫാത്തിമ ലിയ സന
5 B ഗവ എച്ച് എസ് എസ് കതിരൂര്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം