സഹായം Reading Problems? Click here


ഗവ.എച്ച് .എസ്.എസ്.കതിരൂര്/അക്ഷരവൃക്ഷം/ചങ്ങല പൊട്ടുന്നു

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ചങ്ങല പൊട്ടുന്നു

കാലൻകോഴി കാവൽ നിൽക്കും
കരൾ പിളരും കാലം;
കൊറോണ കാലം.
വൈറസിൻ രൂപത്തിൽ
കരാളഹസ്തങ്ങൾ നീട്ടി
പ്രാണന്റെ കഴുത്തുഞ്ഞെരിക്കും കാലം കൊറോണക്കാലം
കുചേലനും കുബേരനും ഒന്നാകുംകാലം
കുത്തഴിഞ്ഞ
കൊറോണക്കാലം.
ഒരുമിച്ചു ജീവിതം അറിയുന്നകാലം
അലയുന്ന കാലം
കൊറോണ കാലം
അഹങ്കാരത്തിൻഅന്തകനായി
സ്നേഹത്തിൻ
ദീപം തെളിയും കാലം
വൈറസിൻ ചങ്ങല
പൊട്ടിച്ചെറിയാം
പൊരുതാം നമുക്കൊന്നായി
'Break the chain’ ' Break the chain '

ചന്ദന കൃഷ്ണ
9 C ഗവ എച്ച് എസ് എസ് കതിരൂര്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത