ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ/അക്ഷരവൃക്ഷം/ കൊറോണ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ മഹാമാരി

എന്താണീ കൊറോണ?2019 ഡിസംബർ മാസത്തിലെ ചൈനയിലെ വുഹാനിൽ ഒരു ചെറിയ പനിയും ചുമയുമായി അവതരിച്ചു ഒടുവിൽ ശ്വാസകോശത്തെ കാർനെടുത്തു ലോകത്താകമാനം 22 ലക്ഷത്തിലധികം പേരെ രോഗികൾ ആകുകയും ഒന്നര ലക്ഷത്തിലധികം പേരുടെ ജീവൻ അപഹരിക്കുകയും ചെയ്ത ഒരു ചെറിയ വൈറസ് ആണ് കൊറോണ എന്ന് അറിയപ്പെടുന്നത്.

                                                                      ലോകസാമ്രാജ്യങ്ങളെ തകർത്തെറിഞ്ഞ മഹാമാരികളായ plague, വസൂരി, h1n1 എന്നിവയോടു കിടപിടിക്കുന്ന ഒരുപക്ഷെ അതിനേക്കാൾ മാരകശേഷിയുള്ള ഒന്നാണ് കോവിഡ്-19  അഥവാ കൊറോണ. രോഗം ആരംഭിച്ച അഞ്ചു മാസത്തിനുള്ളിൽ ലോകത്തിന്റെ എല്ലാ മുക്കിലും മുലയിലും ഇറങ്ങിച്ചെന്നിരിക്കുന്നു ഈ വൈറസ്. ലോകമാകെ ഒന്നര ലക്ഷം ജീവൻ അപഹരിച്ചിട്ടും ഈ രോഗത്തിനെതിരെ ഫലപ്രദമായ ഒരു  വാക്‌സിനോ,മരുന്നോ ഇതുവരെ കണ്ടുപിടിക്കാൻ ആയില്ല എന്നതാണ് ഏറെ ഭയാനകം. ജനങ്ങളുടെ ജീവനെ അപായപ്പെടുത്തുന്നതിനൊപ്പം ലോക സമ്പത്തുവ്യവസ്ഥയെകൂടി ഈ രോഗം കാര്യമായി ബാധിച്ചരിക്കുന്നു കാരണം സമ്പദ്വ്യവസ്ഥയെ നിശ്ചലമാക്കുക മറ്റൊരു തരത്തിൽ പറഞ്ഞാൽ രാജ്യം അടച്ചിടുക ജനങ്ങൾ പരസ്പരം ബന്ധപെടാതിരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നല്ലാതെ ഈ രോഗത്തിന് മറ്റൊരു പ്രതിവിധി ഇല്ലാ എന്നുള്ളതുതന്നെ .
                                                                     ലാഭം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കമ്പോള സമ്പത്തുവ്യവസ്ഥ നിലനിൽക്കുന്ന രാജ്യങ്ങൾ രോഗ വ്യാപ്തിയുടെ പ്രാരംഭ ദിവസങ്ങളിൽ കാണിച്ച അലംഭാവത്തിനു ഇന്നവർ വലിയ വില കൊടുത്തുകൊണ്ടിരിക്കുകയാണ് . ലോകത്തിലെ ഏറ്റവും സമ്പന്നമായ അമേരിക്ക ഈ അലംഭാവത്തിന്നു കൊടുക്കേണ്ടിവന്ന വില ഏകദേശം 40,000ന്  മുകളിലുള്ള മനുഷ്യ ജീവനുകളാണ്. വെറും ജലദോഷ പനിയായി ആദ്യഘട്ടത്തിൽ രോഗത്തെ പുച്ഛിച്ചു തള്ളിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സാഹചര്യം കൈവിട്ടുപോയപ്പോൾ മരുന്നിനായി ഇന്ത്യ ഉൾപ്പെടയുള്ള രാജ്യങ്ങളോട് കേണപേക്ഷിക്കുന്നതും ഈ കാലഘട്ടത്തിൽ നാം കണ്ടു. മറ്റു കമ്പോള സാമ്രാജ്യങ്ങളായ ബ്രിട്ടൻ, സ്പെയിൻ, ഇറ്റലി,തുടങ്ങിയവയുടെയും സ്ഥിതി വ്യത്യസ്തമല്ല .
                                                                   ഇങ്ങനെ ഒരു ലേഖനം എഴുതുമ്പോൾ കൊറോണ പ്രതിരോധത്തിനായുള്ള ഭാരതത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ച് പറയാതിരിക്കാൻ ആവില്ല. രോഗത്തിന്റെ ആരംഭകാലഘട്ടത്തിൽ തന്നെ ക്വാറന്റൈനെ ഉൾപ്പെടയുള്ള കൃത്യമായ പ്രതിരോധ നടപടികൾ സ്വീകരിച്ചു, സാമ്പത്തിക വശത്തെ മറന്നു ജനങ്ങളുടെ ജീവന് പ്രാധാന്യം  കൊടുത്തതിലൂടെ അനേകായിരം വിലപ്പെട്ട ജീവനുകളെ സംരക്ഷിക്കാൻ

ഭാരതത്തിനു സാധിച്ചു എന്നത് തീർത്തും ശ്ലാഘനീയമാണ് . കേരളത്തിൽ നമ്മളുടെ ആരോഗ്യ മന്ത്രി ശ്രീമതി ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ നടന്ന പ്രതിരോധ പ്രവർത്തനങ്ങളാണ് ഇത്രയും ജനസാന്ദ്രതയാർന്ന കേരളത്തിൽ രോഗം വെറും 400ൽ താഴെ ആളുകളിലേക്ക്‌ പിടിച്ചുനിർത്താൻ സഹായിച്ചത് എന്നതും ഇത്തരുണത്തിൽ പ്രത്യേകം എടുത്തു പറയേണ്ടതുണ്ട് .

                                                                   രോഗം മൂലം മരണമടഞ്ഞ സഹോദരങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനൊപ്പം മക്കൾ അമേരിക്കയിലാണെന്നും, കാനഡയിലാണെന്നും വീമ്പു പറയുന്ന മാതാപിതാക്കളോട് എന്റെ ഭാരതത്തേക്കാൾ സ്രേഷ്ടതയൊന്നും അവർക്കില്ലെന്നും ഞാൻ ഭാരതീയനായി പിറന്നതിൽ അഭിമാനിക്കുന്നുവെന്നും പറയാൻ കൂടി ഈ അവസരം ഞാൻ പ്രയോജനപ്പെടുത്തിക്കൊള്ളട്ടെ .
                                                                 അവസാനമായി ഈ മഹാമാരിയെ ചെറുത്തുതോൽപ്പിക്കാൻ പിഞ്ചുകുഞ്ഞുങ്ങളെ വീട്ടിലാക്കി രാപകലില്ലാതെ 

ഊണില്ലതെ, ഉറക്കമില്ലാതെ അക്ഷീണം പ്രവർത്തിക്കുന്ന നമ്മുടെ മാലാഖമാരും ഡോക്ടർമാരും അടങ്ങുന്ന ആരോഗ്യ പ്രവർത്തകർക്കും ചുട്ടുപൊള്ളുന്ന വെയിലിന്നെ തൃണവൽക്കരിച്ചു ജോലി ചെയുന്ന പോലീസ് സേന അംഗങ്ങൾക്കും അശരണരായ ആലംബഹീനരായ ജനങ്ങൾക്ക് ഭക്ഷണമെത്തിക്കുന്ന സന്നദ്ധപ്രവർത്തകർക്കും നന്ദിയുടെ ഒരായിരം പൂച്ചെണ്ടുകൾ അർപ്പിച്ചു കൊള്ളട്ടെ . സാമൂഹിക അകലവും മാനസിക ഐക്യവും കൈമുതലാക്കി കൊണ്ട് നമ്മൾ ഈ മഹാമാരിയെ ചെറുത്തുതോല്പിക്കുമെന്നും നന്മയുടെയും സന്തോഷത്തിന്റെയും സുപ്രഭാതം പൊട്ടി വിരിയുമെന്നു ഉറച്ചു വിശ്വസിച്ചുകൊണ്ടും .....നിർത്തട്ടെ

അതുല്യ
9B ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം